കുടമാളൂർ:കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. കുടമാളൂർ അമ്പാടി 1517-ാം നമ്പർ എൻ എസ് എസ് കരയോഗ മന്ദിരത്തോടു ചേർന്നുള്ള കാണിക്കവഞ്ചിയാണ് തകർത്ത ശേഷം പണം കവർന്നത്.കരയോഗത്തിൻ്റെ ഉടമസ്ഥതയിലുള്ള ഗോവിന്ദപുരം ക്ഷേത്രത്തിൻ്റെ കാണിക്കമണ്ഡപമാണ് ഇത്.കോട്ടയത്തുനിന്നും മെഡിക്കൽ കോളേജിലേയ്ക്കുള്ള ബൈപാസ് റോഡിൻ്റെ പ്രധാന ജംഗ്ഷനാണ് അമ്പാടി. ആംബുലൻസ് ഉൾപ്പെടെ 24 മണിക്കൂറും വാഹനങ്ങൾ കടന്നു പോകുന്ന റോഡുമാണിത്.
കഴിഞ്ഞ രാത്രിയിലാണ് മോഷ്ടാക്കൾ കാണിക്കമണ്ഡപത്തിൻ്റെ പിൻവശത്തുള്ള വഞ്ചിയുടെ പൂട്ടു തകർത്ത് പണം കവർന്നെ തെന്ന് സംശയിക്കുന്നു.ഇന്നലെ ഉച്ചയോടെയാണ് പൂട്ടു തകർത്ത് പണം കവർന്ന വിവരം കരയോഗ ഭരണസമിതി അംഗങ്ങൾ അറിയുന്നത് .ഉടൻ തന്നെ കോട്ടയം വെസ്റ്റ് പോലീസിൽ വിവരം അറിയിച്ചു.പോലീസ് സ്ഥലത്തെത്തി വിദഗ്ദ്ധ പരിശോധന നടത്തി.കാണിക്കവഞ്ചിയിൽ നിന്നും കറൻസി മാത്രമാണ് കവർന്നത്. അയ്യായിരം രൂപയോളം നഷ്ടപ്പെട്ടതായി കരയോഗം സെക്രട്ടറി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ മാസങ്ങളിലും നിശ്ചിത ദിവസം കാണിക്കവഞ്ചി തുറന്ന് പണം എണ്ണി തിട്ടപ്പെടുത്തുകയാണ് പതിവ്. അയ്യായിരം രൂപയോളമാണ് കാണിക്കവഞ്ചിയിൽ ഉണ്ടാകാറുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കാലത്ത് സമീപ പ്രദേേശങ്ങളിൽ മോഷ്ടാക്കളുടെ ശല്യം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.