കോട്ടയം ചിങ്ങവനത്ത് സ്വത്തുതർക്കത്തിന്റെ പേരിൽ വീട്ടമ്മയെ ആക്രമിച്ചു:  ബന്ധുവായ മധ്യവയസ്കൻ അറസ്റ്റിൽ

കോട്ടയം: ചിങ്ങവനത്ത്  വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കനായ  ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പോളച്ചിറ ഭാഗത്ത് എഴുപതിൽ ചിറ വീട്ടിൽ പ്രസാദ് (67) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 21നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ അമ്മയുടെ പേരിലുള്ള സ്ഥലത്ത് മതിൽ കെട്ടാൻ എത്തിയ വീട്ടമ്മയെയും മകളെയും സമീപത്ത് താമസിക്കുന്ന വീട്ടമ്മയുടെ ബന്ധുകൂടിയായ പ്രസാദും കുടുംബാംഗങ്ങളും ചേർന്ന് ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. 

Advertisements

ഇവർ തമ്മിൽ സ്വത്തിന്റെ പേരിൽ കേസ് നിലനിന്നിരുന്നു. ഇതിൽ കോടതിവിധി വീട്ടമ്മയുടെ അമ്മക്ക് അനുകൂലമായി വരികയും, തുടർന്ന് അമ്മയുടെ പേരിലുള്ള സ്ഥലത്ത് മതിൽ കെട്ടാനായി എത്തിയതായിരുന്നു വീട്ടമ്മയും മകളും. ഇവരെ മധ്യവയസ്കനും കുടുംബാംഗങ്ങളും ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഇവർ ഒളിവിൽ പോവുകയും ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടമ്മയുടെ പരാതിയെ തുടർന്ന്  ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്. എച്ച്. ഓ ജിജു ടി.ആർ, എസ്.ഐ അലക്സ് സി, സി.പി.ഓ മാരായ പ്രകാശ് കെ.വി, മണികണ്ഠൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.

Hot Topics

Related Articles