കോട്ടയം പാലായിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ : പിടിയിലായത് വലവൂർ വള്ളിച്ചിറ സ്വദേശി 

പാലാ : കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ വലവൂർ ഭാഗത്ത് കൊങ്ങിണിക്കാട്ടിൽ വീട്ടിൽ വിനോദ്  (50) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ വീട്ടിൽ മീറ്റർ റീഡിങ് എടുക്കാൻ എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ കറണ്ട് ചാർജ് കൂടിയതിലുള്ള വിരോധം നിമിത്തം ചീത്തവിളിക്കുകയും വാക്കത്തി കൊണ്ട് വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. 

Advertisements

ഉദ്യോഗസ്ഥന്റെ   പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ ,എ.എസ്.ഐ ബിജു കെ.തോമസ്,സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, ശങ്കർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പാലാ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles