കോട്ടയം : മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ നടത്തുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി ഇന്ന് കുമരകത്ത് കാൽ നട പ്രചാരണ ജാഥ നടക്കും. ഒക്ടോബർ അഞ്ചിന് നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി നടക്കുന്ന കാൽ നട പ്രചാരണ ജാഥ മൂന്നിന് കുമരകം പളളിച്ചിറയിൽ നിന്നും ചന്തക്കവലയിലേയ്ക്കാണ് നടക്കുക. എ.ഐ.ഡി.ഡബ്യു.എ സംസ്ഥാന പ്രസിഡന്റ് കെ.വി ബിന്ദു ജാഥ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എ.ഐ.ഡി.ഡബ്യു.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ധന്യ സാബു ഉദ്ഘാടനം ചെയ്യും. കുമരകം നോർത്ത് മേഖല സെക്രട്ടറി ഉഷ സലി ജാഥ ക്യാപ്റ്റനും , കുമരകം നോർത്ത് സൗത്ത് മേഖല സെക്രട്ടറി ദീപ അഭിലാഷ് വൈസ് ക്യാപ്റ്റനും ആയിരിക്കും.