കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ആർഎംഎസിനു സമീപം ഭീതി പടർത്തി തെരുവുനായ; പേ വിഷ ബാധ സംശയിച്ച് നാട്ടുകാർ; തിരിഞ്ഞ് നോക്കാതെ അധികൃതർ

കോട്ടയം: നഗരമധ്യത്തിൽ റെയിൽവേ സ്‌റ്റേഷനിൽ ആർഎംഎസിനു മുന്നിൽ യാത്രക്കാർക്കും നാട്ടുകാർക്കും ഭീതി പടർത്തി തെരുവുനായ. പേ വിഷ ബാധ സംശയിക്കുന്ന നായ പ്രദേശത്തെ കടയിലേയ്ക്കടക്കം പാഞ്ഞു കയറി. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും നായ ഓടിക്കയറി. ഇതോടെ ഭയന്നു പോയ പൊലീസ് ഉദ്യോഗസ്ഥർ ഓടി രക്ഷപെടുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പേ വിഷ ലക്ഷണങ്ങളോടെ നായ ഇവിടെ എത്തിയത്.

Advertisements

തുടർന്ന് ആർഎംഎസ് ഓഫിസിനു സമീപത്ത് അക്രമാസക്തനായ രീതിയിൽ നായയെ കാണുകയായിരുന്നു. സമീപത്തെ കടകളിലേയ്ക്ക് അടക്കം ഓടിക്കയറിയ നായ കടയിലെ ജീവനക്കാരെ അടക്കം ആക്രമിക്കുമെന്ന ഭീതി പടർന്നു. പ്രദേശ വാസികളായ ആളുകൾ നഗരസഭ അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചെങ്കിലും ആരും സ്ഥലത്ത് എത്താനോ നായയെ പിടിക്കാനോ തയ്യാറായില്ല. രണ്ടു ദിവസമായി പ്രദേശത്ത് ഭീതി പടർത്തി നായ നടക്കുകയാണ്. നഗരമധ്യത്തിൽ ഇത്തരത്തിൽ ആളുകളെ ആക്രമിക്കുമെന്ന ഭീതി ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കാതിരിക്കുന്നത് കടുത്ത വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.