ഏറ്റുമാനൂർ : ആഗോള സമാധാന സാംസ്കാരിക സൗഹൃദ സംഘടനയായ ഇസ്കഫ് (ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് ) ന്റെ
കോട്ടയം ജില്ലാ കൺവെൻഷൻ ഏറ്റുമാനൂർ എസ്.എം.എസ്.എം.
പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്നു.
മുൻ എം.പി.യും എം.എൽ.എ യുമായിരുന്ന കെ.സുരേഷ് കുറുപ്പിനെയും , സാംസ്കാരിക പ്രവർത്തകനും മുൻ സിപിഐ ജില്ലാ സെക്രട്ടറിയുമായിരുന്ന സി.കെ.ശശിധരനെയും സംഘടനയുടെ ജില്ലാ രക്ഷാധികാരികളായി കൺവെൻഷൻ തെരഞ്ഞെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇസ്കഫ് ദേശീയ കൗൺസിലംഗവും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യാ ലിമിറ്റഡ് ചെയർപേഴ്സണുമായ കമലാ സദാനന്ദൻ കൺവെൻഷൻ .
ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മലയാള നാട്ടിൽ വർദ്ധിച്ച് വരുന്നതും കുട്ടികൾ ഉൾപ്പെടെ മയക്കുമരുന്നിനും മദ്യത്തിനുംഅടിമപ്പെടുന്നതും ഒരു പുരോഗമന – ജനാധിപത്യ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നല്ല ലക്ഷണമല്ലെന്ന് കമലാ സദാനന്ദൻ പറഞ്ഞു. ഈ ദുസ്ഥിതിക്കെതിരെ സമൂഹത്തെ സ്വാധീനിച്ച് ബോധവത്കരിക്കാൻ കഴിയുന്നത് സാംസ്കാരിക പ്രസ്ഥാനങ്ങൾക്കാണെന്ന് ഉദ്ഘാടക ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് പി.എസ്.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇസ്കഫ് സംസ്ഥാന ജന: സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ, സംസ്ഥാന ട്രഷറർ റോജൻ ജോസ് , ജില്ലാ സെക്രട്ടറി വി.വൈ.പ്രസാദ്,
സംസ്ഥാന കൗൺസിലംഗങ്ങളായ
രാജേഷ് രാജൻ, ബേബി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കൺവെൻഷൻ 49 അംഗ ജില്ലാ കമ്മറ്റിയെയും പ്രസിഡന്റായി പി.എസ്.രവീന്ദ്രനാഥിനെയും സെക്രട്ടറിയായി വി.വൈ.പ്രസാദിനെയും
തെരെഞ്ഞെടുത്തു.
ബേബി ജോസഫ് , അഡ്വ.ബിനു.ആർ. , ബിന്ദു.കെ.റ്റി., അനീഷ് ഒ.എസ്, ഷേർളി പ്രസാദ് (വൈസ് പ്രസിഡന്റുമാർ), രാജേഷ് രാജൻ, എം.വി. കണ്ണൻ,അഖിൽ വിഷ്ണു, ലിജോയ് കുര്യൻ (ജോ : സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.