കോട്ടയം: 75-ാം വാർഷികം ആഘോഷിക്കുന്ന പുളിക്കൽകവല നോവൽറ്റി ലൈബ്രറി ഇനി മുതൽ എല്ലാവർഷവും ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറി പ്രവർത്തകനും ലൈബ്രേറിയനും പുരസ്‌ക്കാരങ്ങൾ നൽകും. പടനിലത്ത് പി കെ കോശിസാർ, കടുംമ്പശേരിയിൽ ജോയിസാർ എന്നീ രണ്ടു ലൈബ്രറി പ്രവർത്തകരുടെ സ്മരണ നിലനിർത്തുന്നതിനായി അവരുടെ കുടുംബമാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.
ഏറ്റവും മികച്ച ലൈബ്രറി പ്രവർത്തകനുള്ള പുരസ്‌കാരത്തിന് പനമറ്റം ദേശീയ വായനശാലയുടെ സെക്രട്ടറി കെ.ഷിബുവിനെയും മികച്ച ലൈബ്രേറിയനായി വാഴൂർ എൻ ജി പിഎം ലൈബ്രറിയിലെ ലൈബ്രേറിയൻ രാജപ്പൻ എൻ ജിയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ മാസം അവസാനം കുട്ടികളുടെ ലൈബ്രറിയുടെ ഉദ്ഘാടന ദിവസം പുരസ്‌ക്കാരങ്ങളും കൈമാറുമെന്ന് നോവൽറ്റി പ്രസിഡന്റ് അഡ്വ. ബെജു കെ ചെറിയാൻ അറിയിച്ചു.
നോവൽറ്റി ലൈബ്രറി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു
Advertisements