കോതനല്ലൂർ തട്ടുകടയിലെ ആക്രമണം: പ്രതികളിൽ ഒരാൾ കൂടി പിടിയിൽ; പിടിയിലായത് പാപ്പള്ളി സ്വദേശി

കോട്ടയം: കോതനല്ലൂരിൽ തട്ടുകടയിലെ ആക്രമണം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോതനല്ലൂർ പാപ്പള്ളി പാറേകുന്നേൽ വീട്ടിൽ ശശിയുടെ മകൻ ഷിജു (22)എന്നയാളെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി കോതനല്ലൂർ വിജയ പാർക്കിന് സമീപമുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ വന്ന ഒരാളുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് തോർത്തിനുള്ളിൽ കരിങ്കൽ കഷ്ണങ്ങൾ വച്ച് തലയ്ക്ക് അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

സംഭവത്തിനുശേഷം ഷിജുവും കൂട്ട് പ്രതികളും ഒളിവിൽ പോകുകയായിരുന്നു. ഒന്നാം പ്രതിയായ വിഷം എന്ന് വിളിക്കുന്ന സുധീഷിനെ പോലീസ് രണ്ടുമാസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതികൾക്കുവേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും തിരച്ചിൽ ശക്തമാക്കുകയും തുടർന്ന് ആലപ്പുഴ ജില്ലയിൽ മുഹമ്മ, കഞ്ഞിക്കുഴി,കുത്തിയതോട് എന്നീ പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിനോടുവിലാണ് ഷിജു പൊലീസിന്റെ പിടിയിലാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാൾക്ക് കോട്ടയം ജില്ലയിലെ പൊൻകുന്നം,ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ ധാരാളം കഞ്ചാവ് കേസുകളും നിലവിലുണ്ട്. കടത്തുരുത്തി സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐ മാരായ റോജിമോൻ, റെജിമോൻ, സി.പി.ഓമാരായ സജി കെ.പി, പ്രവീൺകുമാർ, അനൂപ് അപ്പുക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles