കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പരിഷ്ക്കരിക്കുന്നതിന് ലേബർ കമ്മിഷണർ അധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് യോഗം ഫെബ്രുവരി 20 ചൊവ്വാഴ്ച രാവിലെ 11ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. പ്രസ്തുത യോഗത്തിൽ ബന്ധപ്പെട്ട തൊഴിലാളി -തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്നു ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
Advertisements