അതിരമ്പുഴ : കോട്ടയത്ത് എം. ജി സർവ്വകലാശാലയ്ക്ക് സമീപത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.പി യുടെ ലഹരി വിരുദ്ധ സേനയും, ഗാന്ധിനഗർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഒഡീഷ സ്വദേശി ദുഷ്മന്ത് നായിക് (21) ൻ്റെ പക്കൽ നിന്നുമാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ തന്നെ വില്പന നടത്താനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ജേഷ്ഠനൊപ്പം ചേർന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിവേഴ്സിറ്റിക്ക് സമീപത്തെ പെട്രോൾ പമ്പിലെ തൊഴിലാളിയാണ് ദുശ്മന്ത്. നാട്ടിൽ പോയി മടങ്ങി വരുമ്പോൾ സുഹൃത്തുക്കൾക്ക് നൽകാനാണ് കഞ്ചാവ് എത്തിച്ചത്. 30,000 രൂപയ്ക്ക് കഞ്ചാവ് വിൽക്കാനായി സുഹൃത്തിനെ കാത്തു നിൽക്കുമ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ പിടിയിലായത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, അനൂപ്, പ്രതീഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.