മുംബൈ : പൂനെയിലെ സാവിത്രി ഭായി ഫൂലെ സർവകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും മദ്യകുപ്പികളും കണ്ടെത്തി.ലഹരി വസ്തുക്കളും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തതിന് പിന്നാലെയാണ് മദ്യത്തിന്റെയും ബിയറിന്റെയും കുപ്പികള്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതേ തുടർന്ന് കഞ്ചാവും സിഗരറ്റും അടക്കം ഹോസ്റ്റലിലെ മുറികളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മദ്യകുപ്പികള്‍ കണ്ടെത്തിയത്.
എബിവിപി പ്രവർത്തകയായ പെണ്‍കുട്ടികയാണ് ഹോസ്റ്റലിലെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതി നല്‍കിയത്. ഇതേ ഹോസ്റ്റലിലാണ് പരാതിക്കാരിയായ പെണ്‍കുട്ടിയും താമസിക്കുന്നത്. ശിവ ബറോലെ എന്ന വിദ്യാർത്ഥിനിയാണ് പരാതിക്കാരി. ഹോസ്റ്റല്‍ ഗേറ്റില്‍ ബയോമെറ്റിക് സുരക്ഷാ സംവിധാനം അടക്കം നടപ്പാക്കിയിട്ടും മദ്യവും മയക്കുമരുന്നും ഹോസ്റ്റലിലേക്ക് എത്തുന്നുവെന്ന് ശിവ പരാതിയില്‍ പറയുന്നു. ഹോസ്റ്റലിലെ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗത്തില്‍ ഹോസ്റ്റല്‍ വാർഡൻ ഉള്‍പ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. സർവ്വകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ശിവ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. വാർഡൻ അടക്കമുള്ളവർക്കെതിരെ രൂക്ഷമായ ആരോപണം ഉയർത്തുന്നതാണ് നിലവിലെ സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോസ്റ്റലിലേക്ക് സർവ്വകലാശാല പ്രൊഫസർമാർ അനുമതി കൂടാതെ എത്തുന്നുവെന്നും എബിവിപി ആരോപണം ഉയർത്തിയിട്ടുണ്ട്. ഇത് വനിതാ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് വിദ്യാർത്ഥി സംഘടന ആരോപിക്കുന്നത്. അടുത്ത മുറിയിലുള്ളവർ സിഗരറ്റ് വലിക്കുന്നത് മൂലം രൂക്ഷമായ തലവേദനയാണ് നേരിടുന്നതെന്നും വിദ്യാർത്ഥിനി പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഹോസ്റ്റല്‍ അധികാരികള്‍ക്ക് നേരത്തെ നല്‍കിയ പരാതികള്‍ അവഗണിക്കപ്പെട്ടതായാണ് വിദ്യാർത്ഥിനി ആരോപിക്കുന്നത്. ഹോസ്റ്റലില്‍ നിന്ന് കണ്ടെത്തിയ മദ്യത്തിന്റേയും ബിയർ കുപ്പികളുടേയും ചിത്രവും വിദ്യാർത്ഥിനി പുറത്ത് വിട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.