കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ മൂന്നാം നിലയിൽ തീ പിടുത്തം. മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ മൂന്നാം നിലയിൽ ബാത്ത്റൂമിനു സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീ പിടിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ഇതോടെയാണ് വൻ അത്യാഹിതം ഒഴിവായത്.സി.എൻ ഫോർ എന്ന ഓർത്തോ രോഗികളെ കിടത്തുന്ന ഭാഗത്താണ് തീ പിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനാ സംഘം കോട്ടയത്ത് നിന്നും എത്തിയപ്പോഴേയ്ക്കും തീ നിയന്ത്രണ വിധേയമാക്കി. ബാത്ത്റൂമിൽ നിന്നും വാർഡിലേയ്ക്ക് അൽപം ദൂരമുള്ളതിനാൽ തീ പിടുത്തം വാർഡിന്റെ പ്രവർത്തനങ്ങളെ ബാധിച്ചില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.