കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഏഴ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടക്കരി, മാസ്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെയും കൊച്ചുപാലം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാളികക്കടവ് -1 & 2 , കപ്യാരുകവല, സ്ലീബാചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തു പടി , ടാഗോർ, കൂനംതാനം, പുറക്കടവ് , മാമുക്കാപ്പടി, ഏനാചിറ,ഇടയാടി , ആശാഭവൻ, കുതിരപ്പടിടവർ, കുതിരപ്പടി, കണ്ണന്ത്രപ്പടി, കല്ല്യാണിമുക്ക് , ചെമ്പുചിറ , ചെമ്പുചിറ പെക്കo . എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ 8.30 മുതൽ 5 വരെയും ചൊവ്വൂർ, ചൊവ്വൂർ സ്കൂൾ, നരിമറ്റം ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ ഭാഗികമായും മെയിൻ്റെനൻസ് വർക്കിന് വാകക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ 5.30 വരേയും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തി, കളമ്പുകാട്ടുകുന്ന്, പെഴുവേലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാങ്ങാനം, തുരുത്തേൽ പാലം, റബ്ബർ ബോർഡ്, എ ആർ ക്യാംപ്, ഗുരുമന്ദിരം, എലിപ്പുലിക്കാട്ട്, വിരുത്തിപ്പടവ്, വട്ടമൂട്, മേലേറ്റുപടി, ചീരൻസ്, പ്യാരി, കഞ്ഞിക്കുഴി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുംപള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടൂർ , കന്നിയമല, മലങ്കര , കുന്നത്തുകടവ് എന്നി ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.