വി​ശ്വാ​സി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ മ​ണ​ർ​കാ​ട് ദേ​ശ​മൊ​രു​ങ്ങി; ഇ​നി വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​ദി​ന​ങ്ങ​ൾ: എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന് സെപ്റ്റംബർ ഒന്നിന് തു​ട​ക്കം

മ​ണ​ർ​കാ​ട്: ആ​ഗോ​ള മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ണ​ർ​കാ​ട് വി​ശു​ദ്ധ മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ൽ വി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്റെ ജ​ന​ന​പ്പെ​രു​ന്നാ​ളി​ന്റെ ഭാ​ഗ​മാ​യു​ള്ള എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന വി​ശ്വാ​സി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ദേ​ശ​മൊ​രു​ങ്ങി. ഇ​നി​യു​ള്ള എ​ട്ടു ദി​ന​രാ​ത്ര​ങ്ങ​ൾ വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​ദി​ന​ങ്ങ​ളാ​യി​ട്ടാ​ണ് ഇ​വി​ടു​ത്തെ നാ​ടും നാ​ട്ടു​കാ​രും ആ​ച​രി​ക്കു​ന്ന​ത്. പെ​രു​ന്നാ​ൾ എ​ന്നും മ​ണ​ർ​കാ​ട്ടു​കാ​ർ​ക്ക് സ്‌​നേ​ഹ​കൂ​ട്ടാ​യ്മ​ക​ളു​ടെ ഗ്രാ​മ​ക്കാ​ഴ്ച​ക​ളാ​യി​രു​ന്നു. പ​ല നാ​ട്ടി​ൽ​നി​ന്നും പ​ല ദി​ക്കി​ൽ​നി​ന്നും എ​ട്ടു​നോ​മ്പ് എ​ടു​ക്കാ​ൻ വ​ന്നെ​ത്തു​ന്ന​വ​ർ ഒ​ത്തു​ചേ​രു​ന്ന വാ​ർ​ഷി​ക ച​ട​ങ്ങാ​യി​രു​ന്നു മ​ണ​ർ​കാ​ട് എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ൾ.

Advertisements

എ​ട്ടു​നോ​മ്പി​നാ​യി എ​ത്തി​ച്ചേ​രു​ന്ന വി​ശ്വാ​സി​ക​ളെ ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​വി​ട​ത്തെ നാ​ട്ടു​കാ​ർ സ്വീ​ക​രി​ച്ചി​രു​ന്ന​താ​യി പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു. എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ൾ കാ​ല​ത്ത് പ​ള്ളി​യു​ടെ സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ൾ അ​ട​യ്ക്കാ​റി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ ഓ​ർ​മി​ക്കു​ന്നു. വീ​ടും മു​റ്റ​വും പ​രി​സ​ര​വും ഒ​ക്കെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന പാ​ര​മ്പ​ര്യ​മാ​യി​രു​ന്നു മ​ണ​ർ​കാ​ടി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. ഹൈ​ന്ദ​വ കു​ടും​ബ​ങ്ങ​ൾ പോ​ലും വ​ള​രെ ആ​ദ​ര​വോ​ടെ​യാ​യി​രു​ന്നു എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. അ​ങ്ങ​നെ മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്റെ ഈ​റ്റി​ല്ല​മാ​യി കാ​ല​ങ്ങ​ൾ​ക്ക് മു​മ്പേ മ​ണ​ർ​കാ​ട് മാ​റി​യി​രു​ന്നു​വെ​ന്നും പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ദ്ധി​ച്ച​തോ​ടെ പ​ള്ളി​യി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ൾ​ക്ക് താ​മ​സി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​ള്ളി​യി​ൽ​നി​ന്ന് ഒ​രു​ക്കി​ന​ൽ​കു​ന്നു​ണ്ട്. നോ​മ്പു​നോ​റ്റും ഉ​പ​വാ​സ​മെ​ടു​ത്തും പ​ള്ളി​യി​ൽ ക​ഴി​യാ​ൻ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ വി​ശ്വാ​സി​ക​ൾ ഇ​ന്നു മു​ത​ൽ ക​ത്തീ​ഡ്ര​ലി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങും. ഇ​നി​യു​ള്ള എ​ട്ടു​ദി​ന​ങ്ങ​ളി​ലും മാ​താ​വി​നോ​ടു​ള്ള പ്രാ​ർ​ഥ​ന​ക​ളും അ​പേ​ക്ഷ​ക​ളും ലു​ത്തി​നി​യ​ക​ളും വേ​ദ​വാ​യ​ന​ക​ളും ഒ​ക്കെ മു​ഴ​ങ്ങു​ന്ന ആ​ത്മീ​യ അ​നു​ഭൂ​തി​യു​ടെ അ​ന്ത​രീ​ക്ഷ​മാ​യി​രി​ക്കും പ​ള്ളി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും.

പ്രാ​ർ​ത്ഥ​നാ​പൂ​ർ​വ്വം വ​ന്നെ​ത്തു​ന്ന​വ​ർ​ക്കാ​യി ഒ​രു​നാ​ട് ഒ​ന്ന​ട​ങ്കം കാ​ത്തി​രി​ക്കു​ന്ന അ​പൂ​ർ​വ​കാ​ഴ്ച്ച​യാ​ണ് മ​ണ​ർ​കാ​ട് എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​നെ വ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. രോ​ഗ​വി​മു​ക്തി​ക്ക്, ഫ​ല​സി​ദ്ധി​ക്ക്, സ​ന്താ​ന​സൗ​ഭാ​ഗ്യ​ത്തി​ന്, ആ​പ​ൽ ര​ക്ഷ​ക്ക്… നോ​മ്പും നേ​ർ​ച്ച​ക​ളു​മാ​യി ഭ​ക്ത​സ​ഹ​സ്രം എ​ട്ടു​നോ​മ്പു പെ​രു​ന്നാ​ളി​ന് ഓ​ടി​യെ​ത്തു​ന്നു. അ​വ​ർ അ​നു​ഗ്ര​ഹം പ്രാ​പി​ച്ച് വീ​ണ്ടു​മൊ​രു ദ​ർ​ശ​ന​പു​ണ്യ​ത്തി​നാ​യി പ്രാ​ർ​ഥ​ന​യും പ്ര​ത്യാ​ശ​യു​മാ​യി നി​ർ​വൃ​തി​യോ​ടെ മ​ട​ങ്ങു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യോ​ടെ നോ​മ്പാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​കും. സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്ന് വൈ​ദി​ക​രു​ടെ​യും ക​ത്തീ​ഡ്ര​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ​യും മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ൽ​ക്കു​രി​ശി​ൽ തി​രി​തെ​ളി​യിക്കും. തു​ട​ർ​ന്ന് പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന വി​വി​ധ കൗ​ണ്ട​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് നി​ർ​വ​ഹി​ക്കും.

കൗ​ണ്ട​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം 

വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മ​വും പോ​ലീ​സ് ക​ൺ​ട്രോ​ൾ റു​മി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാ​ഹു​ൾ ഹ​മീ​ദ് നി​ർ​വ​ഹി​ക്കും. കു​ർ​ബാ​ന​പ്പ​ണം-​അ​ടി​മ​പ്പ​ണം-​ക​റി​നേ​ർ​ച്ച കൗ​ണ്ട​റു​ക​ളു​ടെ​യും എ​ന്‍​ക്വ​യ​റി ഓ​ഫീ​സി​ന്‍റെ​യും  ഉ​ദ്ഘാ​ട​നം കു​ര്യാ​ക്കോ​സ് ഏബ്രഹാം കോ​ർ​എ​പ്പി​സ്കോ​പ്പ ക​റു​ക​യി​ൽ, എ​ണ്ണ-​തി​രി കൗ​ണ്ട​റു​ക​ളു​ടെ​യും ക്ര​മ​പ​രി​പാ​ല​നം -​  വോള​ന്‍റി​യ​ർ ഓ​ഫീ​സു​ക​ളു​ടെ​യും മാ​നേ​ജ്മെ​ന്‍റ് കാ​ന്‍റീ​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഫാ. ​കു​ര്യാ​ക്കോ​സ് കാ​ലാ​യി​ൽ, മു​ത്തു​ക്കു​ട-​കൊ​ടി കൗ​ണ്ട​റു​ക​ളു​ടെ​യും ബു​ക്ക് സെ​ന്‍റ​റി​ന്‍റെ​യും വി​ൽ​പ്പ​ന കാ​ന്‍റീ​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഫാ. ​ജെ. മാ​ത്യൂ മ​ണ​വ​ത്ത്, നേ​ർ​ച്ച​ക്ക​ഞ്ഞി കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഫാ. ​എം.​ഐ. തോ​മ​സ് മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും.

വ​ഴി​പാ​ടു​ക​ൾ ഓ​ൺ​ലൈ​നാ​യി

നേ​ർ​ച്ച-​വ​ഴി​പാ​ടു​ക​ൾ, പെ​രു​ന്നാ​ൾ ഓ​ഹ​രി എ​ന്നി​വ​യ്ക്ക് ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണം അ​ട​യ്ക്കാ​വു​ന്ന​താ​ണ്. വി​ശ്വാ​സി​ക​ളു​ടെ പ്രാ​ർ​ത്ഥ​നാ ആ​വ​ശ്യ​ങ്ങ​ൾ ക​ത്തീ​ഡ്ര​ലി​ന്‍റെ ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ([email protected]), വാ​ട്‌​സ്ആ​പ്പ് ന​മ്പ​റി​ലേ​ക്കോ (+919072372700) അ​യ​യ്ക്കാം. ക​ത്തീ​ഡ്ര​ലി​ന്‍റെ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നും പ്രാ​ർ​ഥ​നാ​വ​ശ്യ​ങ്ങ​ൾ അ​റി​യി​ക്കാ​നും ക്ര​മീ​ക​ര​ണ​മു​ണ്ട്. കു​ർ​ബാ​ന​യ്ക്ക് പേ​രു​ക​ൾ ന​ൽ​കാ​ന്‍ ര​ണ്ട് കി​യോ​സ്കു​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ന്‍ ക്യൂ​ആ​ർ കോ​ഡ് സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.