ഹാസൻ: കർണാടകയിലെ ഹാസനില്‍ വീട്ടുടമയുടെ കുഞ്ഞുങ്ങളെ മൂർഖൻ പാമ്ബില്‍ നിന്ന് രക്ഷിച്ച് പിറ്റ്ബുള്‍ ഇനത്തിലുള്ള നായ.കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായയ്ക്ക് മരണം സംഭവിച്ചു. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ അടുത്തേക്ക് മൂർഖൻ എത്തിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇന്ത്യൻ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
എന്നാല്‍ ഇത് കണ്ട പിറ്റ്ബുള്‍ നായ പാഞ്ഞെത്തി മൂർഖനെ ആക്രമിക്കുകയായിരുന്നു. നിരവധി തവണ പാമ്പ് തിരിച്ച് കൊത്തിയെങ്കിലും ചത്ത് വീഴും മുൻപ് മൂർഖനെ മൂന്ന് കഷ്ണമായി കടിച്ച് കീറിയാണ് പിറ്റ്ബുള്‍ കുഴഞ്ഞ് വീണത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹാസനിലെ കട്ടായയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഷാമന്ത് എന്നയാളുടെ വീടിനകത്താണ് 12 അടിയോളം നീളം വരുന്ന മൂർഖനെയാണ് നായ കടിച്ച് കീറിയത്. നായ്ക്കളുടെ കുരശബ്ദം കേട്ടെത്തിയ വീട്ടുകാർ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഭീമ എന്ന പേരുള്ള പിറ്റ്ബുള്‍ നായ അരമണിക്കൂറോളമാണ് മൂർഖനുമായി പോരാടിയത്. വളർത്തുനായകളില്‍ ഒരെണ്ണമാണ് മൂർഖൻറെ കടിയേറ്റ് ചത്തത്. കർണാടകയില്‍ വിവിധ ഡോഗ് ഷോകളില്‍ ജേതാവാണ് ഭീമയെന്നാണ് ഉടമ വിശദമാക്കുന്നത്.