കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 23 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലകുന്നം നമ്പർ 2, പ്ലാമൂട് എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കരിംബിൻ കാലകടവ്, കല്ലുപറമ്പ് , ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൈക ഹോസ്പിറ്റൽ,7 ആം മൈൽ , തീയേറ്റർപടി, കുരുവിക്കൂട്,കാവുംപടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് S വളവ്, തലനാട് പഞ്ചായത്ത് പടി, മരവിക്കല്ലു, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5 :30 വരെ ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ, കുറിഞ്ഞി പള്ളി . 11 :00 മുതൽ 5:30 വരെ ഏഴാംചേരി സ്കൂൾ, ഏഴാംചേരി ബാങ്ക്, ഏഴാംചേരി ടവർ ട്രാൻസ്ഫോർമറിലും വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേന്നാമറ്റം, റാം, ഇടപ്പള്ളി കോളനി, ഐ ടി ഐ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം, കിങ്സ്, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചിദംബരം പടി, കൃപ, ആനത്താനം എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ ടി ടച്ചിങ് എടുക്കുന്നതിനാൽ 8.30 മുതൽ 5 വരെ ചുവന്നപ്ലാവ്, കരിമ്പാനി, അട്ടപ്പോങ്ക്, വെള്ളറ എന്നീ ഭാഗങ്ങളിൽ വൈദുതി ഭാഗീകമായി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ വർക്ക് നടക്കുന്നതിനാൽ കോലേട്ട്, തൊണ്ണങ്കുഴി, തോപ്പിൽ പറമ്പ്, പെരുമ്പടപ്പ്, വെട്ടൂർ കവല, കണിയാൻകുളം, കുമരംകുന്ന്, തൊമ്മൻ കവല, ചൂരക്കാവ്, പിണഞ്ചിറ കുഴി, ചാലാകാരി എന്നീ ഭാഗങ്ങളിൽ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചെല്ലിയൊഴുക്കം, കഞ്ഞിക്കുഴി, മൗണ്ട് വാർത്ത, മടുക്കാനി, മാങ്ങാനം, ദീപ്തി നഗർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.