കോട്ടയം : കോട്ടയം ചെങ്ങളം സ്വദേശിയെ കാണാനില്ലന്ന് പരാതി. ചെങ്ങളം ചെങ്ങളം കുമ്മനം അമ്പൂരം മാണിപറമ്പിൽ വീട്ടിൽ പരീതി ( മാങ്ങാ കുഞ്ഞുമോൻ – 59) നെയാണ് കാണാതായത്. ജൂൺ ഒന്നിന് രാവിലെ 10.30 ന് ആലപ്പുഴ മണ്ണഞ്ചേരിയിൽ മകളുടെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞാണ് ഇദ്ദേഹം പോയത്. തിരികെ വരാതിരുന്നതോടെ ബന്ധുക്കൾ കുമരകം പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതാവുമ്പോൾ വെള്ള കൈലി മുണ്ടും ചുവപ്പും കറുപ്പും കളർ ഉള്ള ചെക്ക് ഷർട്ട് ആണ് ധരിച്ചിരുന്നത് ഇരുനിറം മെലിഞ്ഞ ശരീരം 6 അടി ഉയരം നെറ്റിയിൽ വലതുഭാഗത്ത് ഒരു മുഴയുണ്ട് ഫോൺ ഉപയോഗിക്കാറില്ല എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുമരകം പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ : ഫോൺ 0481-2524339 എസ് ഐ കുമരകം 9497980330
Advertisements