കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 28 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുംമൂട്, മാലൂർകാവ് എന്നീ ട്രാൻസ്ഫോറുകളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഇടയാടി, ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റയീട്ടി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമര , ശാസ്താ അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ മെയിൻ്റനൻസ് വർക്കുകൾ ഉള്ളതിനാൽ മാതാക്കൽ, ഇടകളമറ്റം, നൈസ് തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 10 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന വിശേഷ്,കാടൻചിറ, കുറുപ്പംപടി എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന പെരിഞ്ചേരികുന്ന് ട്രാൻസ്ഫോർമറിൻ്റെ പരിധിയൽ രാവിലെ 10 മണി മുതൽ 1 മണി വരയും , നെല്ലിക്കൽ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ ഉച്ചക്ക് 2 മുതൽ 5 മണി വരും വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോണാട് അമ്പലം, പോണാട് കരയോഗം എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 4.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഞാറയ്ക്കൽ , പൊൻപള്ളി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, കുഴിക്കരി , ഞാറ്റുകാല , ഇര പൊങ്ങാനം , കട്ടപ്പുറം എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:30 മണി വരെയും കുറ്റിശെരികടവു, കൽകുളത്തുകാവ് , ചങ്ങഴിമറ്റം , കോയിപ്പുറം സ്കൂൾ , വാഴപ്പള്ളി അമ്പലം, വേലൻകുന്ന് , ആണ്ടവൻ , വാഴപ്പള്ളി ഗ്രൗണ്ട്, കൂട്ടുമ്മേൽ ചർച്ച്
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.