കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ മെയ് ഏഴ് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ മെയ് ഏഴ് ബുധനാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കീർത്തി നഗർ, ഇടിക്കുഴി, ഊറ്റക്കുഴി, മാടപ്പാട്, തണ്ടു വള്ളി, മേവക്കാട്, പള്ളിക്കുന്ന്, മണിമലക്കാവ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

കറുകച്ചാൽ ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ നെടും കുഴി 12-ാം മൈൽ, ഐക്കുളം, കേരളചന്ദ്രാ, ചേർക്കോട്ട് എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പത്താഴക്കുഴി, ആനകുത്തി ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളാനി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വയലിൽപ്പടി,ചേന്നാമറ്റം ക്രഷർ ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഈപ്പെൻസ് ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങി. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മുല്ലശ്ശേരി,പെരുമ്പനച്ചി,മെഡിക്കൽ മിഷൻ,വില്ലേജ് ഓഫീസ്,ശോഭ ട്രാൻസ്‌ഫോർമർ,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും, ജെപി,എസ് ബി ഐ, വെരൂർ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയും വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ മെയിൻ്റൻസ് വർക്കുകൾ ഉള്ളതിനാൽ കടുവാമുഴി, റോട്ടറി ക്ലബ്, ആറാം മൈൽ, അരുവിത്തുറ കോളേജ്, കൊണ്ടൂർ, ക്രീപ് മിൽ എന്നീ സ്ഥലങ്ങളിൽ 8.30 മുതൽ രണ്ട് വരെയും നടക്കൽ അമ്പലം, ഇൻഡസ്ട്രിയൽ ഏരിയ, വഞ്ചാങ്കൽ, വി.ഐ.പി കോളനി, കുഴിവേലി, മൂന്നിലവ്, മൂന്നിലവ് ബാങ്ക്, കടപുഴ ജംഗ്ഷൻ, മരുതുംപാറ എന്നിവിടങ്ങളിൽ 12pm മുതൽ 6pm വരേ ഭാഗികമായും വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുരിശുപള്ളി , ചെട്ടിപ്പടി ട്രാൻസ്ഫോമറുകളിൽ 10 മണി മുതൽ 12 വരെയും തെങ്ങും തുരുത്തേൽ,തടത്തിമാക്കൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ അറ്റമംഗലം ട്രാൻസ്ഫോർമർ പരിധിയിലും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈ എം സി എ നമ്പർ വൺ , വൈ എം സി എ നമ്പർ രണ്ട് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള കാളച്ചന്ത ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles