കോട്ടയം നഗരസഭ 43 ആം വാർഡ് തുറമുഖം വാർഡ് സഭ നാളെ ജൂലൈ ആറ് ഞായറാഴ്ച

കോട്ടയം : നഗരസഭ 43 ആം വാർഡ് തുറമുഖം വാർഡ് സഭ നാളെ ജൂലൈ ആറ് ഞായറാഴ്ച നടക്കും. രാവിലെ 11.30 ന് ഗവ. വി എച്ച് എസ് നാട്ടകത്താണ് വാർഡ് സഭ നടക്കുക. 2025 – 26 വർഷത്തെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കലും ആനൂകൂല്യത്തിനുള്ള അപേക്ഷ ഫോം വിതരണവും സഭയിൽ നടക്കുമെന്ന് കൗൺസിലർ ദീപ മോൾ അറിയിച്ചു. വീട് മെയിൻ്റയിൻസ്, മുട്ടക്കോഴി, പശുവളർത്തൽ, ആട് വളർത്തൽ, പോത്തുക്കുട്ടി, വനിതകൾക്ക് തൊഴിൽ സംരഭം, കൃഷി, കിഴങ്ങുവിള, എച്ച്.ഡി പി ചട്ടി, മാലിന്യ സംസ്ക്കര ഉപാധി, ഭിന്നശേഷി സ്കോളർഷിപ്പ് എസ് സി വിഭാഗത്തിൽ വിവിധ പദ്ധതികൾ, എസ് സി വിദ്യാർത്ഥികൾക്കുള്ള വിവിധ ആനൂകൂല്യങ്ങൾ എന്നിവയാണ് വാർഡ് സഭയിൽ പരിഗണിക്കുന്നത്.

Advertisements

Hot Topics

Related Articles