തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ, തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി. കോരിക്കൽ ജവഹർ സെൻ്ററിൽ നടന്ന ക്യാമ്പ് തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് ഉദ്ഘാടനം ചെയ്തു. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോൻ അധ്യക്ഷത വഹിച്ചു. ഡി. കുമാരി കരുണാകരൻ, സി.ഡി.ദിനേശ് തൈയ്യിൽ, ആര്യ കരുണാകരൻ, ഐ. മിനിമോൾ, ഡോ. എസ്. പ്രീതൻ , അഡ്വ. എസ്. ശ്രീകാന്ത് സോമൻ, രാഹുൽ പൊക്ക നേഴം, നന്ദു ഗോപാൽ, ഡോ. പ്രീതി ഉണ്ണികൃഷ്ണൻ, ബേബി .ടി. കുര്യൻ, കെ.എസ്. മനോഹരൻ, ഷിബി ദിനേശ്, കെ.കെ. ലത, ജെസി വർഗീസ്, കെ.കെ. ഷാജി, മെൽബിൻ തോമസ് അനിലസത്യൻ തുടങ്ങിയവർ സംബന്ധിച്ചു.