കോട്ടയം എസ് എച്ച് മൗണ്ടിൽ ഓഫീസ് കുത്തി തുറന്ന് മോഷണം: കൊല്ലം സ്വദേശിയായ പ്രതി അറസ്റ്റിൽ

കോട്ടയം : എസ് എച്ച് മൗണ്ടിൽ സ്വകാര്യ സ്ഥാപനം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. മെയ് 24 ന് നടന്ന മോഷണത്തിലാണ് പ്രതി പിടിയിലായത്. കൊല്ലം ഒയ്യൂർ അടയാറ, നസീർ മൻസിൽ വീട്ടിൽ നവാസി (45) നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എസ് എച്ച് മൗണ്ടിലെ സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോ-ഓപ്പറേറ്റീവ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും 65,895 രൂപയാണ് മോഷണം പോയത്. മുൻവശത്തെ ഷട്ടറിന്റെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തു മാറ്റിയ നിലയിലായിരുന്നു സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തിയ ഗാന്ധിനഗർ പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. നിലവില്‍ മറ്റൊരു കേസില്‍ ഉള്‍പെട്ട് റിമാന്റിലായിരുന്ന പ്രതിയെ ഹരിപ്പാട് ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

Hot Topics

Related Articles