കാഞ്ഞിരപ്പള്ളി : ഗവൺമെന്റ് ഹോസ്പിറ്റലിൽ മാനദണ്ഡം പാലിക്കാതെ കാന്റീൻ നടത്തിപ്പുകാരന് കൊടുത്തത് മുതൽ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത് എന്ന് യൂത്ത് കോൺഗ്രസ് പലതവണ പരാതി നൽകിയിട്ടും ഗവൺമെന്റ് ചീഫ് വിപ് ഡോക്ടർ എൻ ജയരാജും എച്ച് എം സി കമ്മിറ്റിയും അവഗണിച്ചതിന്റെ ഫലമായി ആണ് ഇത്തരം ഒരു സാഹചര്യം ഉണ്ടായി ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയത്. ആശുപത്രി പ്രവർത്തനങ്ങൾ ആകെപ്പാടെ താളം തെറ്റി അവസ്ഥയിലാണ്. താൽക്കാലിക ജോലിയിൽ പ്രവേശനം നേടിയ ഇടതുപക്ഷ പ്രവർത്തകരുടെ നിയന്ത്രണത്തിലാണ് ആശുപത്രിയെന്നുംയൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. രോഗികളായി അവശ നിലയിൽ വരുന്ന ആളുകളെ പോലും വഴിയിൽ തടഞ്ഞുനിർത്തി പാർക്കിംഗ് ഫീസ് മേടിക്കുന്ന സമ്പ്രദായത്തിനെതിരെ പരാതി പറഞ്ഞിട്ടും അധികൃതർ ചെവിക്കൊണ്ടില്ല.
എംഎൽഎയും ആശുപത്രി അധികൃതരുടെയും ആശുപത്രിയ്ക്കെതിരെയുള്ള അവഗണനയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം അറിയിച്ചു പ്രതിഷേധം അറിയിച്ചു. വരും ദിവസങ്ങളിൽ സമരപരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനമെടുത്തു.
ശിഹാബുദ്ദീൻ അധ്യക്ഷനായ യോഗത്തിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് സനോജ് പനക്കൽ ഉദ്ഘാടനം ചെയ്തു. അനന്തകൃഷ്ണൻ, സച്ചിൻ പുളിക്കൽ, മിഥുൻ പാലക്കൽ, അനന്തു ചെറുകപ്പറമ്പിൽ, ആനന്ദ്, സാബു സാബു എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ഹോസ്പിറ്റലിൽ കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പൊൻകുന്നം ടൗൺ കമ്മിറ്റി പ്രതിഷേധിച്ചു
Advertisements