കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇന്ന് എറണാകുളം കളമശേരിയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക മിവ ജോളിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചു നീക്കിയ നടപടിക്കെതിരെ എറണാകുളം ഡിസിസി അദ്ധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. പ്രതിഷേധിച്ച എല്ലാവരെയും തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Advertisements
‘ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോണ്‍ഗ്രസിനോട് വേണ്ട’, എന്നാണ് ഷിയാസിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കുള്ള റോഡില്‍ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് പ്രതിഷേധമുണ്ടായത്.