ബിഎംഎസ് കോട്ടയം മുൻസിപ്പൽ തൊഴിലാളി സംഗമം നടത്തി 

കോട്ടയം :  രാഷ്ട്രത്തിൻറെ വികസനവും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയാണ്  ബിഎംഎസ് എന്ന് രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘ ചാലക്  കേരള വർമ പറഞ്ഞു. ബിഎംഎസ് സ്ഥാപന ദിന ആഘോഷ പരിപാടി ബി എം സ് ജില്ലാ ഓഡിറ്റോറിയത്തിൽനടന്ന തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. 

Advertisements

തൊഴിലാളി സമൂഹത്തിൽ ദേശസ്നേഹത്തിന്റെ പ്രേരണ നൽകിക്കൊണ്ട് 1955 ജൂലൈ 23 ആരംഭിച്ച ഭാരതീയ മസ്ദൂർ സംഘം തൊഴിലാളികളുടെ കർമ്മശേഷി രാജ്യത്തിൻറെ വികസന പ്രക്രിയയിൽ ശരിയാംവണ്ണം വിനിയോഗിക്കുന്ന വ്യത്യസ്തമായ പ്രസ്ഥാനമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങളിൽ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണവും തൊഴിലിടങ്ങളിലെ സുരക്ഷിതത്വവും ഉറപ്പുവരുത്തുവാനുള്ള നിരന്തരമായ പോരാട്ടവും ഇടപെടലുകളും ബിഎംഎസ് നടത്തിവരുകയാണ്. ലോകത്ത് ഭാരതം എല്ലാ മേഖലകളിലും വളർച്ചയുടെ വൻ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തെ ലോകരാഷ്ട്രങ്ങൾ സ്വീകരിക്കാൻ തയ്യാറായിരിക്കുന്ന കാലഘട്ടമാണ് സംജാതമായിരിക്കുന്നത്. 

രാജ്യത്തിൻറെ പുരോഗതിയിൽ പ്രമുഖ പങ്കുവഹിക്കുന്ന തൊഴിലാളികളെയും അവരുടെ അധ്വാനശേഷിയെയും വിലകുറച്ച് കാണാൻ കഴിയില്ല പുരോഗതിയുടെ ഗുണഫലങ്ങൾ എല്ലാ വിഭാഗങ്ങളിലും ലഭ്യമാക്കണമെന്നതാണ് ബിഎംഎസിന്റെ കാഴ്ചപ്പാട്. തൊഴിലാളികൾക്ക് ജീവിക്കാൻ ആവശ്യമായ വേദനവും സാമൂഹ്യ സുരക്ഷയും നടപ്പിലാക്കണമെന്ന്അദ്ദേഹം ആവശ്യപെട്ടു. 

തൊഴിലാളികളുടെ ദുരിതവും പ്രയാസങ്ങളും പരിഹരിക്കുവാനുള്ള സേവാ പ്രവർത്തനവും ബിഎംഎസ് ഇന്ന് മാതൃകാപരമായി നടത്തിവരികയാണ്  തൊഴിലാളികളിൽ നിന്ന് സംഭരിക്കുന്ന സേവാ നിധി അർഹതപ്പെട്ട കൈകളിൽ എന്ന മഹത്തായ ജീവകാരുണ്യ പ്രവർത്തനവും ബിഎംഎസ് നടത്തിവരികയാണ് കോവിഡ് മഹാമാരിക്കാലം കോട്ടയം ജില്ലയിൽ  സ്തുതർഹമായപ്രവർത്തനം നടത്താൻ കഴിഞ്ഞു എന്ന്.ബി എം സ് മേഖല സെകട്ടറിവിനയൻ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ജില്ലാ ഓഡിറ്റോറിയത്തിൽ നടന്ന തൊഴിലാളി സംഗമത്തിൽ  മുൻസിപ്പാലിറ്റി വൈസ് പ്രസിഡന്റ്‌ മോഹൻ അവർകൾ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘ ചാലക് യോഗം ഉദ്ഘാടനം ചെയ്തു.  മുൻസിപ്പാലിറ്റി ട്രെഷർ  പ്രകാശൻ സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി  വിനയൻ ആശംസകൾ അറിയിച്ചു മുനിസിപ്പാലിറ്റി സെക്രട്ടറി  സൈജു ജോസഫ് നന്ദി പറഞ്ഞു ദേശീയഗാനത്തോടുകൂടി പരിപാടി അവസാനിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.