വെളിയന്നൂർ : വെളിയന്നൂർ പെരുമറ്റം മഹാദേവ ക്ഷേത്രം മഹാശിവരാത്രി മഹോൽസവത്തിൻ്റെ ഭാഗമായി ആറിന് അവിലകേരളാ തിരുവാതിരകളി മത്സരം നടത്തും വിവിധ ജില്ലകളിൽ നിന്നായി 18 ടീമുകൾ മത്സരത്തിൽ ആടി തിമിർക്കും മത്സര വിജയികൾക്ക് ഒന്നാം സമ്മാനം 25000, രൂപയും ട്രോഫിയും ‘രണ്ടാം സമ്മാനം 15000, രൂപയും ട്രോഫിയും ‘മൂന്നാം സമ്മാനം 10000, രൂപയും ടോഫിയും സമ്മാനിക്കും കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന മികച്ച 10 ടീമുകൾക്ക് 2000 രൂപാ വീതം പ്രോൽസാഹന സമ്മാനവും ലഭിക്കും.കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരകളി. ഹൈന്ദവരുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. തിരുവാതിരനാളിൽ വീടുകളിലും, ശിവ ക്ഷേത്രങ്ങളിലും, പാർവതി പ്രാധാന്യമുള്ള ഭഗവതി ക്ഷേത്രങ്ങളിലും ഈ കലാരൂപം അവതരിപ്പിക്കുന്നത്. ഗണപതി സ്തുതിയോടെയും സരസ്വതി വന്ദനത്തോടെയും ആണ് സാധാരണ ഗതിയിൽ തിരുവാതിര പാട്ടുകൾ ആരംഭിക്കുന്നത്. തുടർന്ന് കുമ്മിയും ‘കുറത്തിയും വഞ്ചിയും പദവും മംഗളവും പാടി അംഗനമാർ ആടി തിമിർക്കും ‘ ആറിന് വൈകുന്നേരം 6 മുതൽ മത്സരങ്ങൾ ആരംഭിക്കും.