നടപ്പാക്കുന്നത് കുടിനീർ വിപ്ലവം മന്ത്രി റോഷി അഗസ്റ്റിൻ അടുത്തത് മീനച്ചിൽ റിവർവാലി പദ്ധതി മലങ്കര -മീനച്ചിൽ ബൃഹത് കുടിവെള്ള പദ്ധതിക്ക് ശിലപാകി

പാലാ: കേരളത്തിൽ വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ മീനച്ചിൽ – മലങ്കര കുടിവെള്ള വിതരണ പദ്ധതിക്ക് ഇന്ന് പാലായിൽ തുടക്കമായി.

Advertisements

മീനച്ചിൽ താലൂക്കിൻ്റെ കിഴക്കൻ മലനിരകളിലെ 13 പഞ്ചായത്തുകളിലെ 5ooooൽ പരം വീടുകളിലേക്ക് ശുദ്ധീകരിച്ച കുടിവെളളം തടസ്സ രഹിമായി ലഭ്യമാക്കുന്നതാണ് നിർദ്ദിഷ്ട പദ്ധതി:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലായിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്ററ്യൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു.

മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുന്ന വിപ്ലവകരമായ തീരുമാനമാണ് ജലജീവൻ പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പാലായിലെ ജനങ്ങൾക്ക് വേനലിലും കുടിവെള്ളം എത്തിക്കുവാൻ കെ.എം.മാണി സാർ തുടങ്ങി വച്ച പദ്ധതി വിപുലീകരിച്ച് കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ച് നടപ്പാക്കുന്നു  എന്നതിൽ അഭിമാനമുള്ളതായി മന്ത്രി പറഞ്ഞു.

അടുത്ത ഘട്ടത്തിൽ മീനച്ചിൽ റിവർ വാലി  നടപ്പാക്കുമെന്നും ഇതിനായി പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി വാപ്കോസ് എന്ന കേന്ദ്ര സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

ജില്ലയിൽ സർക്കാർ നടത്തുന്നത് നിരവധി വൻകിട പദ്ധതികളാണെന്ന് പദ്ധതികളുടെ പട്ടിക വിവരിച്ചുകൊണ്ട് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

വർഷങ്ങളായി കുടിനീർ ഇല്ലാതെ ദുരിതത്തിലായിരുന്നവർ ദാഹജലം നൽകുന്ന എൽ.ഡി.എഫ് സർക്കാരിനെ മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.