കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 22 ഞായറാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 7th മൈൽ ട്രാൻസ്‌ഫോർമറിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ, ഫ്ലോറൽ പാർക്ക്,ബസ്റ്റാൻഡ്,ഉറുമ്പും കുഴി,ബിഎസ്എൻഎൽ എക്സ്ചേഞ്ച് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വർക്ക് നടക്കുന്നതിനാൽ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ കട്ടച്ചിറ ഭാഗത്തു ടവർ ലൈൻ വർക്ക് നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ 5 മണി വരെ ഈ ഭാഗത്തു വൈദ്യുതി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിയ കവല, പൂഴിക്കാനാട, ശ്രീകണ്ഠമംഗലം ട്രാൻസ്‌ഫോർമറിൽ 10:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.