കോട്ടയം : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കോട്ടയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റികളും ആയി ചേർന്ന് നടത്തിയ സ്പെഷ്യൽ മെഗാ ലോക് അദാലത്ത് ഹൈ കോടതി ജഡ്ജ് സി സ് ഡയസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് മിനി എസ് ദാസ് ആദ്യക്ഷത വഹിച്ചു. കോടതിയിൽ നിലവിൽ ഉള്ള 2392 കേസ്കളിൽ 160 കേസകളും, അദാലത് പെറ്റീഷൻ ആയി പരിഗണിച്ച 2804 കേസകളിൽ 259 എണ്ണവും തീർപ്പ് ആക്കി. നിക്സൺ എം ജോസഫ്,അഡിഷണൽ ജില്ലാ ജഡ്ജ് – I/ചെയർമാൻ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, കോട്ടയം, പ്രവീൺ കുമാർ ജി, സെക്രട്ടറി/സിവിൽ ജഡ്ജ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, കോട്ടയം എന്നിവർ അദാലത്തിനു നേതൃതം നൽകി.
Advertisements