കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ ആറ് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ ആറ് ബുധനാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാർമൽമഠം, മുട്ടത്തുപടി, പുതുച്ചിറ, പിൽജോ, സങ്കേതം, പമ്പ്ഹൗസ് എന്നീ ട്രാൻസ്ഫർമറുകളിൽ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുറുപ്പംപടി, ലീല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൻ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുക്കുളം, വയലിൽ പടി, പറപ്പാട്ടുപടി, പൂത്തോട്ടപ്പടി, മാതൃമല, കൊച്ചുപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ മന്നം, പാതമ്പുഴ, രാജീവ് ഗാന്ധി കോളനി, മുരിങ്ങപ്പുറം, കൂട്ടകല്ലു, വളതൂക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗലത്തുപ്പടി , അമര എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.കുമരകം സെക്ഷൻ പരിധിയിൽ വരുന്ന അസൻ പടി , പുഞ്ചിരിപ്പടി , കാഞ്ഞിരംജെട്ടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും കൊച്ചുപാലം ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന വന്നല്ലൂർക്കര, നീറിക്കാട് ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഒൻപത് മുതൽ അഞ്ച് വരെ ദാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാൽപതിൻകവല, പനക്കളം, സ്വാമികവല ടവർ, പുളിമൂട്പാപ്പാഞ്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ കോലാനി, പെരിങ്ങാലി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ ഒൻപത് മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുട്ടിശ്ശേരി, ചാമത്തറ , അഞ്ചേരി, ഇരവീശ്വരം, പാണ്ഡവം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ടച്ചിങ്ങ് ജോലികൾക്കായി വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജറുസലേം മൗണ്ട് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി പാലം ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താമരക്കുളം, മുറിഞ്ഞാറ എന്നീ ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5 00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.