ലുലു മാളിലെ ഗതാഗതക്കുരുക്ക് : ജനകീയ കൂട്ടായ്മ യോഗം ചേർന്നു : എസ് രാജീവ് ചെയർമാൻ : കെ. രമേശ് ജനറൽ കൺവീനർ

കോട്ടയം :ജനങ്ങളുടെയോഗം ജനകീയകൂട്ടായ്മ രൂപീകരിച്ചു. നമ്മുടെ നാടിന്റെ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന്് അതിന് ശാശ്വത പരിഹാരം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. ഏകദേശം 50 ലധികംആളുകൾ പങ്കെടുത്തു. ഇപ്പോൾ നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട പ്രശ്‌നം എം.സി. രോഡിലെ ഗതാഗതകുരുക്കാണ് അതിന്റെ ചർച്ചകൾ നലനിലയിൽ നടക്കുന്നു. തുടർന്ന് വിവിധ വിഷയങ്ങൾ ജനങ്ങൾഅവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. അത് അധികാരികൾഎത്തിക്കുന്നതിന് തീരുമാനിച്ചു.തുടർന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ തെരഞ്ഞെടുത്തു. ചെയർമാനായി എസ്. രാജീവിനെയുംജനറൽ കൺവീനറായി കെ. രമേശിനെയും ജോ.കൺവീനറായി ഷാനവാസ് എസ്.എസിനെ തെരഞ്ഞെടുത്തു.

Advertisements

ചർച്ചയിൽ വന്ന നിർദ്ദേശങ്ങൾ അധികാരികളിൽ എത്തിക്കുന്നതിന് തീരൂമാനിച്ചു കുടാതെ നാട്ടകം കൂട്ടിവെള്ള പദ്ധതി ജനകീയ കർമമസമിതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും തീരുമാനിച്ചു. 1.എം.സി. റോഡിൽ കോടിമത മുതൽ മറിയപ്പള്ളി വരെയുള്ള ഗതാഗതക്കുരിക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കുക. 2.മണിപ്പുഴ – ചെമ്പക്കര – കാക്കൂർ റോഡ് അടിയന്തരമായി യാഥാർത്ഥ്യമാക്കുക 3. ലുലുമാളിന്റെ മുന്നിലെ ബസ് സ്റ്റോപ്പ് നിർത്താലാക്കുക 4. മണിപ്പുഴയിലും സിമന്റ് കവലയിലും ട്രാഫിക്ക് പോലീസ് സ്ഥാപിച്ചിരിക്കുന്ന തെറ്റായ ദിശാ ബോർഡ് അടിയന്തരമായി മാറ്റി സ്ഥാപിക്കുക. 5. എം.സി. റോഡിലെ ഗതാഗതം കുരുക്കിന്റെ സമയത്ത് ലൂലുമാളിന്റെ സെക്യൂരിറ്റികൾ ഗതാഗതം നിയന്ത്രിക്കുന്നത് നിർത്തലാക്കുക. അത് പോലീസ് ഏറ്റെടുക്കുകയും ചെയ്യുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

6. ലുലുമാളിൽ നിന്ന് ഇറങ്ങുന്ന വാഹനങ്ങൾ സിമന്റ് കവല ഭാഗത്തേയ്ക്ക് തിരിച്ചു വിടാനുള്ള നടപടി സ്വീകരിക്കുക. 7.ഗതാഗതകുരുക്ക് ഉണ്ടാകുമ്പോൾ സർവ്വീസ് ബസ്സുകൾ വഴിതിരിച്ചുവിടുന്നത് മൂലം യാത്രക്കാർക്കും നാട്ടുകാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക. 8. മൂലേടം മേൽപ്പാലം മുതൽ പാക്കിൽ കവല വരെയുള്ള ടാറിംഗ് ചെയ്ത് അടിയന്തരമായി ഗതാഗതയോഗ്യമാക്കുക. 9. നാട്ടകം കുടിവെള്ള പദ്ധതിയുടെ തടസ്സങ്ങൾ നീക്കി പദ്ധതി അടിയന്തരമായി പൂർത്തീകരിക്കുക 10. അമൃതം കുടിവെള്ള പദ്ധതിയ്ക്കായി നഗരസഭയുടെ പല വാർഡുകളിലും വെട്ടി പൊളിച്ചിരിക്കുന്ന റോഡുകൾ അടിയന്തരമായി കോൺക്രിറ്റ് ചെയ്തക് പൂർത്തീകരി ക്കുക. 11, നാടിന്റെ പല ഭാഗങ്ങളിൽ കക്കൂസ്മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.