കാന്‍സര്‍ പ്രതിരോധ അവബോധ പരിപാടി കടുത്തുരുത്തിയിൽ നടത്തി

കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിന്റെയും കടുത്തുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ പ്രതിരോധ ബോധവല്‍ക്കരണ പരിപാടി നടത്തി. പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ്. സുശാന്ത് വിഷയാവതരണം നടത്തി. പഞ്ചായത്തംഗങ്ങളായ ശാന്തമ്മ രമേശന്‍, പൗളി ജോര്‍ജ്, പി.കെ. സുമേഷ്, ഷീജ, ജാന്‍സി സണ്ണി, സുനിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മിനിമോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ പങ്കെടുത്ത 30 നും 65 നും ഇടയില്‍ പ്രായമുള്ള സ്തീകള്‍ക്ക് പരിശോധന നടത്തി. വാര്‍ഡടിസ്ഥാനത്തില്‍ പരിശോധന പരിപാടി തുടരുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles