ചിങ്ങവനം : ശതാബ്ദി നിറവിൽ നിൽക്കുന്ന ചിങ്ങവനം ഗവ :യു. പി. സ്കൂളിൽ, സമഗ്ര ശിക്ഷാകേരളം “സ്റ്റാർസ് “പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ചിരിയ്ക്കുന്ന “വർണ്ണക്കൂടാരത്തിന്റെ “ഉദ്‌ഘാടനവും, 110 വർഷം പൂർത്തിയായ സ്കൂളിന്റെ വാർഷികവും ഫെബ്രുവരി 8ന് രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ നിർവ്വഹിയ്ക്കും. സ്കൂൾ വാർഷികം കോട്ടയം നഗര സഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ. ശങ്കരൻ ഉദ്ഘാടനം ചെയ്യും. കോട്ടയം നഗര സഭ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്കൂൾ പ്രധാനാദ്ധ്യാപിക ജിജി റെജീന. കെ സ്വാഗതം പറയും, എസ്. എസ്. കെ, കോട്ടയം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ കെ. ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തും. മുനിസിപ്പൽ കൗൺസിലർ സൂസൻ. കെ. സേവിയർ ശില്പികളെ ആദരിയ്ക്കും.ജോസ് പള്ളിക്കുന്നേൽ, ലിസ്സി മണിമല, ജെയിംസ് പുല്ലംപറമ്പിൽ, ധന്യ ഗിരീഷ്, ഡോ. അനിത. എസ്, അനിൽ. കെ. തോമസ്, സജൻ. എസ്. നായർ, ബിന്ദു. പി. എൻ, പ്രവീൺ ദിവാകരൻ, ജൂലി ജോസഫ്, എം. കെ. രാജമ്മ, ബീന അന്ന ജോസഫ്, പി. പി. കുര്യൻ, റ്റി. എസ്. വിജയകുമാർ, രോഷ്നി ബൈജു, ജയമോൾ കുരുവിള, അനിത കുമാരി. പി. റ്റി, ഹരിദേവ് എം. എസ്, സുബി. പി. ചെറിയാൻ, സിമിക്സ് സേവിയർ എന്നിവർ സംസാരിയ്ക്കും.