കോട്ടയം ജില്ലയിൽ നിർണായക ഇടപെടലുമായി പോലീസ് : നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരെ വ്യാപക പരിശോധന നടത്തി

 കോട്ടയം ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും, വിൽപ്പനയും   തടയുന്നതിന്റെ ഭാഗമായി  ജില്ലാ പോലീസ് വ്യാപകമായ പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ  നേതൃത്വത്തിൽ ആയിരുന്നു പരിശോധന.സ്കൂൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായാണ്  ജില്ലയിൽ വ്യാപകമായി പരിശോധന നടത്തിയത്. 

Advertisements

രണ്ടു ദിവസങ്ങളിലായി ഇരുന്നൂറോളം ഇടങ്ങളിൽ  നടത്തിയ പരിശോധനയിൽ  ഹാൻസ്, സിഗരറ്റ്, ബീഡി തുടങ്ങിയ നിരവധി നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും,32 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജില്ലയിലെ ഡി.വൈ.എസ്.പി.മാർ, എസ്.എച്ച്.ഓ മാർ എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു പരിശോധന. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന ഇന്ന് വൈകിട്ട് വരെ നീണ്ടുനിന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.