കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി നാല് ശനിയാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാറിഡം, പാറെപീടിക എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിഞ്ഞില്ലം , ശാസ്താ അമ്പലം , പൊന്നൂച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മണി മുതൽ 05:30 വരെയും പള്ളിപ്പടി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട് ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല, നൊങ്ങൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റം പടി ട്രാൻസ്ഫോർമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.