40 ആയ്യപ്പന്മാർ ആവശ്യപ്പെട്ടാൽ കെ എസ് ആർ ടി സി വിളിക്കുന്ന സ്ഥലത്ത് എത്തും : ശബരിമലയിലേയ്ക്ക് 60 ബസ് ഒരുക്കി കോട്ടയം ഡിപ്പോ

കോട്ടയം : മണ്ഡല തീര്‍ഥാടന കാലമെത്തിയതോടെ തീര്‍ഥാടകരെ പമ്ബയിലെത്തിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കി കെഎസ്‌ആര്‍ടിസി കോട്ടയം ഡിപ്പോ.കെഎസ്‌ആര്‍ടിസിയുടെ 60 ബസുകളാണ് സര്‍വീസിനായി തയാറാക്കിയത്. ആദ്യഘട്ടം 40 ബസുകള്‍ സര്‍വീസ് ആരംഭിക്കും. ഡിസംബര്‍ ആദ്യവാരത്തോടെ ബാക്കി 20 ബസുകളും ഓടിത്തുടങ്ങും. തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന റെയില്‍വേ സ്റ്റേഷനിലൊന്നാണ് കോട്ടയം. ഇവിടെനിന്നു പമ്ബയ്ക്ക് ചെയിന്‍ സര്‍വീസ് നടത്തും. ഇതു കൂടാതെ കോട്ടയം ഡിപ്പോയില്‍നിന്നു സര്‍വീസ് ഉണ്ടായിരിക്കും. റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌ആര്‍ടിസി ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ബസില്‍ ആളുകള്‍ നിറയുന്നത് അനുസരിച്ചാവും സര്‍വീസ് ആരംഭിക്കുക. കോട്ടയം ഡിപ്പോയിലെ ബസുകള്‍ക്കു പുറമേ ചങ്ങനാശേരി, വൈക്കം, പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിലെ ബസുകളും സര്‍വീസിന് എത്തുന്നുണ്ട്. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമ്ബോള്‍ മറ്റു ജില്ലകളില്‍നിന്നു ബസുകള്‍ എത്തിക്കും. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും റബര്‍ ബോര്‍ഡ് റോഡിലും ബസുകള്‍ പാര്‍ക്ക് ചെയ്യും. തീര്‍ഥാടകര്‍ എത്തുന്നതനുസരിച്ച്‌ റെയില്‍വേയുടെ പ്രവേശന കാവടത്തിനു സമീപത്തായി ബസുകള്‍ പാര്‍ക്ക് ചെയ്യും. ഇവിടെ നിന്നുമായിരിക്കും സര്‍വീസുകള്‍. ഇവിടെ ഒരു സ്റ്റേഷന്‍ മാസറ്ററെ പ്രത്യേകമായി നിയോഗിക്കും. ട്രെയിനുകള്‍ എത്തുമ്ബോള്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് ഡിപ്പോയില്‍നിന്ന് അധികമായി ബസുകള്‍ എത്തിക്കും. തീര്‍ഥാടകര്‍ക്കു ബസ് കാത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കും. ടിക്കറ്റിനായി ഓണ്‍ലൈന്‍ സേവനവും ലഭ്യമാണ്. വെബ്സൈറ്റില്‍ സര്‍വീസ് വിവരങ്ങള്‍ ലഭിക്കും. 40 പേരുണ്ടോ? അവിടെ എത്തും കെഎസ്‌ആര്‍ടിസികോട്ടയം: മണ്ഡലകാലത്ത് 40 പേരില്‍ കുറയാത്ത തീര്‍ഥാടകര്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി കെഎസ്‌ആര്‍ടിസി പമ്ബയ്ക്ക് പ്രത്യേക സര്‍വീസ് നടത്തും. സൗകര്യപ്രദമായ യാത്ര എന്ന ലക്ഷ്യത്തോടെയാണ് പുതിയ സര്‍വീസ് നടത്തുന്നത്. കോട്ടയത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ഈ സേവനം ലഭ്യമാകും. സാധാരണ നിരക്കുതന്നെയാകും പ്രത്യേക സര്‍വീസിനും. പമ്ബ സ്‌പെഷല്‍ ബസ് സര്‍വീസ് നാളെ തുടങ്ങുംമണ്ഡലകാല സ്‌പെഷല്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് കോട്ടയത്തുനിന്ന് നാളെ രാവിലെ തുടങ്ങും. കോട്ടയം സ്റ്റാന്‍ഡിനു പുറമെ റെയില്‍വെ സ്റ്റേഷനില്‍നിന്ന് എരുമേലി വഴി പമ്ബയ്ക്ക് രാപകല്‍ സര്‍വീസുണ്ടായിരിക്കും. കോട്ടയത്തുനിന്ന് എരുമേലിക്ക് 94 രൂപയും പമ്ബയിലേക്ക് 190 രൂപയുമാണ് നിരക്ക്. 50 യാത്രക്കാര്‍ എത്തിയാല്‍ അപ്പോള്‍തന്നെ ഓടിക്കാന്‍ ബസുകള്‍ കരുതലുണ്ടാകും. കൂടാതെ എരുമേലി ഡിപ്പോയില്‍നിന്നു സ്‌പെഷല്‍ പമ്ബ സര്‍വീസുണ്ടായിരിക്കും. ശബരിമല തീര്‍ഥാടകരല്ലാത്തവര്‍ക്കും യാത്ര ചെയ്യാം. പ്രധാന സ്റ്റോപ്പുകളില്‍ മാത്രം നിർത്തും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.