കോട്ടയം : കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് എസ്എഫ്ഐ കേരളത്തിൽ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് കെഎസ്യു ജില്ല സെക്രട്ടറി ആകാശ് സ്റ്റീഫൻ. അതിൻറെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വയനാട്ടിലെ സിദ്ധാർത്ഥിന്റെ കൊലപാതകം ഈ കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് എസ്എഫ്ഐക്കാർ ഇപ്പോഴും നടക്കുന്നുണ്ട് . അർഷോ എന്ന ഗുണ്ടാ നേതാവ് നയിക്കുന്ന എസ്എഫ്ഐ എന്ന പ്രസ്ഥാനത്തിൻറെ അക്രമ വിദ്യാർഥി രാഷ്ട്രീയത്തിന് എതിരായിട്ടുള്ള നാളത്തെ കെഎസ്യുവിന്റെ സംസ്ഥാനവ്യാപകമായുള്ള വിദ്യാഭ്യാസ ബന്ദ് ഓരോ വിദ്യാർത്ഥികളും അവരുടെ സഹപാഠികൾക്ക് സിദ്ധാർത്ഥനെ പോലെയുള്ള പാവപ്പെട്ട വിദ്യാർത്ഥിയുടെ അവസ്ഥ വരല് എന്ന് വിചാരിച്ച് നാളത്തെ വിദ്യാഭ്യാസ ബന്ദ് വൺ വിജയകരമാക്കി തീർക്കണമെന്നും കെഎസ്യു ജില്ല സെക്രട്ടറി ആകാശ് സ്റ്റീഫൻ പറഞ്ഞു.