കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 17 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ മാന്നാർ, മാർക്കറ്റ്, മറ്റക്കാട്, കടുവാമുഴി എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കണ്ണൻ കര,മണിപ്പുഴ മേൽപ്പാലം എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എം ഒ സി കോളനി, മന്ദിരം കോളനി, ആനത്താനം,ട്രൈൻ വില്ല എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 10 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെസ്ക്കോ ഐ സി എച്ച് , അമ്മഞ്ചേരി, സിജെസ് അർക്കേഡ്, മന്ന റെസിഡൻസി , എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴകുന്ന്, പമ്പൂകവല ട്രാൻസ്‌ഫോർമറുകളിൽ 9:30 മുതൽ 5 വരെയും പുളിക്കിക്കപ്പടവ്, പ്രിൻസ് ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളം സെക്ഷൻ പരിധിയിൽ വരുന്ന ഓട്ടകാഞ്ഞിരം, ചോഴിയക്കാട്, ഭ്രാന്തൻതറ, കിഴക്കേതിൽ സ്റ്റീൽ, എസ് എൻ കോളേജ്, കുരുമുളക്. എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുംമൂട് , ആൻസ്, കെ എഫ് സി എന്നീ ട്രാൻസ്ഫോർമറുകളിൽ 10,30 മുതൽ രണ്ട് വരെ വൈദ്യുതി മുടങ്ങും