കോട്ടയം നഗരസഭയിലെ കോൺഗ്രസ് ഭരണസമിതിയുടെ അഴിമതിക്കും ക്രമക്കേടിനും ഇടത് ഉദ്യോഗസ്ഥർ കുട പിടിക്കുന്നു. ലിജിൻ ലാൽ : ബിജെപി വൻ പ്രക്ഷോഭത്തിലേക്ക്

കോട്ടയം: കോട്ടയം നഗരസഭയിലെ അഴിമതിയിൽ കോൺഗ്രസിനും സിപിഎമ്മിനും ഒരുപോലെ പങ്കുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ജി.ലിജിൻ ലാൽ ആരോപിച്ചു.കോൺഗ്രസ് നയിക്കുന്ന ഭരണസമിതിയുടെ ‘ കെടുകാര്യസ്ഥതയും ഭരണപരാജയവും അഴിമതിയും സിപിഎം കൗൺസിലർമാരും ഇടതു സംഘടനയിൽ പെട്ട ഉദ്യോഗസ്ഥരും മുതലെടുക്കുന്നു. അവസരം മുതലെടുത്തുള്ള ഇവരുടെ അഴിമതി കൂടിയാവുമ്പോൾ സമ്പൂർണ്ണ അഴിമതി നഗരസഭയായി കോട്ടയം മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്.2.39 കോടിയുടെ പെൻഷൻ തുക തട്ടിപ്പ് നടത്തിയ അഖിൽ സി വർഗീസിനെ പിടികൂടുന്നതിന് പകരം ചങ്ങനാശ്ശേരി നഗരസഭയിലേക്ക് സ്ഥലം മാറ്റുന്ന നടപടിയാണ് സിപിഎം സർക്കാർ ചെയ്തത്.

Advertisements

കോട്ടയം നഗരസഭയിലെ അക്കൗണ്ട് സ് വിഭാഗത്തിൽ വലിയ ക്രമക്കേട് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും തുടർനടപടികൾ ഒന്നും സ്വീകരിച്ചില്ല. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് അക്കൗണ്ട് സ് വിഭാഗം ശക്തിപ്പെടുത്തുകയും പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ശുപാർശ ചെയ്തിട്ടും സംസ്ഥാന സർക്കാർ നടപടി എടുക്കാത്തത് അഴിമതിക്ക് കൂട്ടുനിൽക്കുന്നത് കൊണ്ടാണ്.2021ൽ ബിജെപി പ്രതിനിധി ധനകാര്യ കമ്മിറ്റിയിൽ വന്നപ്പോൾ തന്നെ അക്കൗണ്ട് വിഭാഗത്തിലെ ഗുരുതരമായ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടുകയും നടപടി ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ അത് തിരുത്താൻ കോൺഗ്രസ് നയിക്കുന്ന ഭരണപക്ഷം തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. കാലാകാലങ്ങളായി കോൺഗ്രസ് ഭരണസമിതികൾ കോട്ടയം നഗരസഭയെ അഴിമതി കേന്ദ്രമാക്കി മാറ്റുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിൽ അന്നത്തെ യുഡിഎഫ് സർക്കാരിനും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ പങ്കുണ്ട്. നിലവിൽ സിപിഎം സർക്കാരും അതിന് വേണ്ട സഹായം ചെയ്തുകൊടുക്കുകയാണ്.കോട്ടയം നഗരത്തിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇടതു സംഘടനയിൽ പെട്ടവരാണ്.അവരാണ് അഴിമതിക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്യുന്നത്.സിപിഎം കോൺഗ്രസ് ഭരണസമിതിക്കെതിരെ കൊണ്ടുവരുന്ന അവിശ്വാസം പിന്തുണയ്ക്കൽ അല്ല ബിജെപിയുടെ ജോലി. നഗരസഭയിൽ ഇരുമുന്നണികളും സഹകരിച്ച് നടത്തുന്ന അഴിമതി തുറന്നുകാട്ടിയുള്ള വലിയ പ്രക്ഷോഭത്തിന് ബിജെപി തയ്യാറെടുക്കുകയാണ്. ജനങ്ങളെ ഇക്കാര്യത്തിൽ ബോധവൽക്കരിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും കോൺഗ്രസിനും തക്ക മറുപടി നൽകാൻ അവരെ പ്രാപ്തരാക്കുക എന്ന ധർമ്മമാണ് ബിജെപിക്ക് ഉള്ളത്.അഴിമതി കൊടികുത്തി വാഴുന്ന കോട്ടയം നഗരസഭ പദ്ധതി നിർവഹണത്തിൽ പിന്നോട്ട് പോയ കാര്യം ജനങ്ങളിലേക്ക് എത്തിക്കും.

ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാൻ പോലും നഗരസഭ്യക്ഷയും സെക്രട്ടറിയും തയ്യാറായില്ല എന്നുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വെറും 15 ശതമാനം പദ്ധതികൾ മാത്രമാണ് കോട്ടയത്ത് നടപ്പാക്കിയിട്ടുള്ളത്. നഗരസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും സമ്മേളിക്കുന്നത് അഴിമതി നടത്താൻ വേണ്ടി മാത്രമാണ്.അഴിമതിയിൽ മുങ്ങിയ നഗരസഭയിലേക്ക് മാർച്ച് നടത്തുന്നതിനുപകരം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇതിന് നടപടിയെടുപ്പിക്കുകയാണ് സിപിഎം നേതാവ് അനിൽകുമാർ ചെയ്യേണ്ടത്.നഗരസഭ വൈസ് ചെയർമാൻ എതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് ഭരണ സമിതി പൂർണ്ണമായും അഴിമതിയിൽ മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത് എന്നതിന് മറ്റൊരു ഉദാഹരണമാണ് .

നഗരസഭ അധ്യക്ഷയും കോൺഗ്രസ് കൗൺസിലന്മാരും പരസ്പരം കണ്ടാൽ പോലും മിണ്ടാത്ത അവസ്ഥയിലാണ്. അത്തരമൊരു സാഹചര്യത്തിലൂടെ ചേരിതിരിഞ്ഞ് പരസ്പരം അഴിമതിനടത്തുകയാണ് ചെയ്യുന്നത്. നഗരസഭയിലെ ഇടപാടുകളെ കുറിച്ച് സമഗ്ര വിജിലൻസ് അന്വേഷണം നടത്തിയാൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ കഴിയൂ എന്നത് അറിയാവുന്ന സിപിഎം സർക്കാർ സാഹചര്യം മുതലെടുക്കുകയാണ് ചെയ്യുന്നത്. നഗരസഭയുടെ റിസപ്ഷനിൽ വരുന്ന കോടിക്കണക്കിന് രൂപയുടെ ചെക്കുകൾ ഇ എവിടേക്ക് പോകുന്നെന്നു പോലും ഇപ്പോഴും അറിയില്ല.കോട്ടയം നഗരസഭയിൽ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണമാണ് ഉടൻ പ്രഖ്യാപിക്കേണ്ടത് – ലിജിൻ ലാൽ പറഞ്ഞു.

ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി പി മുകേഷ് അധ്യക്ഷത വഹിച്ച പ്രതിഷേധയോഗത്തിൽ ജില്ലാ ജന:സെക്രട്ടറി എസ് രതീഷ്, മധ്യമേഖലാ വൈ: പ്രസിഡൻ്റ് ടി എൻ ഹരികുമാർ, സംസ്ഥാന സമിതി അംഗം കെ ഗുപ്തൻ, സംസ്ഥാന കൗൺസിൽ അംഗം സി എൻ സുബാഷ്, ജില്ലാ വൈ: പ്രസിഡൻ്റ് റീബാ വർക്കി,മുൻ മണ്ഡലം പ്രസിഡൻ്റ് അരുൺ മൂലേടം, സി കെ സുമേഷ്, കെ ശങ്കരൻ, കുസുമാലയം ബാലകൃഷ്ണൻ, നന്ദൻ നട്ടാശ്ശേരി,ജിഷ്ണു പ്രസന്നകുമാർ, സിന്ധു അജിത്ത്, കൗൺസിലർമാരായ വിനു ആർ മോഹൻ, ടി ആർ അനിൽകുമാർ, ബിജുകുമാർ പാറയ്ക്കൻ, കെ യു രഘു, ദിവ്യാ സുജിത്ത്, ജയടീച്ചർ, ഷാജി തൈച്ചിറ,എബി മണക്കാടൻ, അനീഷ് കല്ലേലിൽ,ജതീഷ് കോടപ്പള്ളി, അനീഷ പ്രദീപ്, സനു കെ എസ്,ഹരി കിഴക്കേക്കുറ്റ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.