കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ യുവതിയുടെ ആത്മഹത്യ! കെണിയൊരുക്കിയത് മൊബൈൽ ആപ്പുകൾ ; യുവതിയുടെ കോടികൾ അടിച്ച് മാറ്റിയത് അജ്ഞാത കേന്ദ്രത്തിൽ നിന്ന്

കോഴിക്കോട് : കൊയിലാണ്ടി ചേലിയ സ്വദേശി ബിജിഷയുടെ ആത്മഹത്യ നാടിനെ നടുക്കിയ സംഭവമായിരുന്നു. സാമ്പത്തിക പ്രയാസങ്ങളില്ലാത്ത ബിജിഷ എന്ന മുപ്പത്തൊന്ന്കാരിയുടെ മരണം ഉയര്‍ത്തുന്ന ദുരൂഹത ഒരുപാടാണ്. ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ ബിജിഷയെ കുറിച്ച്‌ പുറത്തുവരുന്ന വാര്‍ത്തകളില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.എന്നാല്‍ സംശത്തിന്റെ ചൂണ്ടുവിരല്‍ നീളുന്നത് വായ്പ ആപ്പുകളിലേക്കാണ്.മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.

Advertisements

ഡിസംബര്‍ 11ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ബിജിഷയെ കണ്ടെത്തുകയായിരുന്നു.
ബിജിഷ രണ്ടു ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 90 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.ഇത് ആര്‍ക്ക് വേണിയാണെന്നോ എന്തിന് വേണ്ടിയാണെന്നോ അവരുടെ വീടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ അറിയില്ലയെന്നതാണ് ശ്രദ്ധേയം.13 ലക്ഷം രൂപയാണ് ഒരാള്‍ക്ക് കൈമാറിയ വലിയ തുക. മറ്റൊരാള്‍ക്ക് 8 ലക്ഷവും നല്‍കിയിട്ടുണ്ട്. ബാക്കി ഇടപാടുകളെല്ലാം ചെറിയ തുകകളാണ്.മാത്രമല്ല ബിജിഷയുടെ വിവാഹത്തിനായി വീട്ടുകാര്‍ കരുതിവെച്ചിരുന്ന 35 പവന്‍ സ്വര്‍ണം ബാങ്കില്‍ പണയം വച്ച്‌ ബിനീഷ പണം വാങ്ങിയിട്ടുമുണ്ട്. ഇതും എന്തിനായിരുന്നുവെന്ന് വീട്ടുകാര്‍ക്ക് അറിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വായ്പ ആപ്പുകളിലേക്ക് അന്വേഷണം നീങ്ങാന്‍ കാരണം ബിജിഷ ഇത്രയും ഇടപാടുകള്‍ നടത്തിയിട്ടും മരണശേഷം ആരും പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വന്നിട്ടുപോലുമില്ല എന്നതാണ്. ആത്മഹത്യയുടെ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ബിജിഷയെ തേടി നിരന്തരം ഫോണ്‍വിളികള്‍ വന്നിരുന്നു. ഇതില്‍ പലരോടും സംസാരിക്കാന്‍ ബിജിഷ ഭയപ്പെട്ടു. മരണത്തിന്റെ അന്നും ബിജിഷയെ തേടി വിവിധ നമ്പറുകളില്‍നിന്നു ഫോണ്‍വിളികള്‍ എത്തി.പണം വാങ്ങിയിരിക്കുന്നതും കൊടുത്തിരിക്കുന്നതും യുപിഐ ആപ്പുകള്‍ വഴിയായതിനാല്‍ പൊലീസിനും കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിക്കുന്നില്ല.

ബിജിഷ ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് യുപിഐ ആപ്പുകള്‍ വഴി പണമിടപാട് നടത്തിയതിന്റെ എല്ലാ രേഖകളും നശിപ്പിക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നുവെന്നും തുടര്‍ന്ന് ബാങ്കില്‍ നിന്നുമാണ് പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചതെന്നുമാണ് പോലീസ് പറയുന്നത്.
ഇത്രയേറെ പണമിടപാടുകള്‍ ബിജിഷ എന്ത് ചെയ്തുവെന്ന ഉത്തരം കിട്ടാത്ത ചോദ്യമായി നിലനില്‍ക്കുന്നു.എന്തായാലും സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള അന്വേഷണത്തിലാണ് പൊലീസ്.ബിജിഷയെ പോലെ കൂടുതല്‍ പേര്‍ വായ്പാ ആപ്പുകളില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് നാട്ടുകാര്‍.

Hot Topics

Related Articles