സുഹൃത്തുക്കളുടെ മൊബൈലുകളും, പണവും മോഷ്ടിച്ചു : ആസാം സ്വദേശികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ സുഹൃത്തുക്കളുടെ മൊബൈലും പണവും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ ഏറ്റുമാനൂർ പൊലീസിൻ്റെ പിടിയിലായത്. ആസ്സാം നാഗോൺ സുറിയ ഗ്രാമം ഷാല്ഗുരിയിൽ കമാലുദീൻ ( 28 ) , അസം സിമിൽഗുരി മുജിബുൾ റഹ്മാൻ (40) എന്നിവരെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ. എസ് അൻസലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ഏറ്റുമാനൂർ നേതാജി നഗർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശികളായ സുഹൃത്തുക്കളുടെ 50000 രൂപയോളം വില വരുന്ന അഞ്ചു മൊബൈൽ ഫോണുകളും, പല ബാഗുകളിലായി സൂക്ഷിച്ചിരുന്ന 3820/- രൂപയും ഇരുവരും ചേർന്ന് മോഷണം ചെയ്തുകൊണ്ട് പോവുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles