കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാർ കടയിലേയ്ക്ക് ഇടിച്ചു കയറി: നാട്ടുകാർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി 

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തുണിക്കടയിലേയ്ക്ക് കാർ ഇടിച്ചു കയറി. അപകടത്തിൽ കടയുടെ മുൻവശത്തെ ചില്ല് തകർന്നു. ശനിയാഴ്ച്ച ഉച്ചക്കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ശനിയാഴ്ച്ച ദിവസമായതിനാൽ, ഈ സമയം കടക്കുള്ളിൽ നിരവധിയാളുകൾ ഉണ്ടായിരുന്നുവെങ്കിലും വാഹനം വരുന്നത് കണ്ട് ഓടി മാറിയതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Advertisements

ആർക്കും പരിക്കില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥാപനത്തിൻ്റെ പുതിയ ബിൽഡിംഗിന് മുൻവശമായിരുന്നു അപകടം നടന്നത്. പുൽപ്പേലിൽ വസ്ത്രങ്ങൾ വാങ്ങാനെത്തിയവരുടെ വാഹനമാണ് പുറകോട്ട് എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കടക്കുള്ളിലേക്ക് ഇടിച്ച് കയറിയത്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles