കുറവിലങ്ങാട് : കൃഷിവകുപ്പിനു കീഴിൽ കോഴാ ജില്ല അഗ്രിക്കൾച്ചറൽ
ഫാം വക സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തിൽ നിലവിലുള്ള സേവന, തൊഴിൽ നിയമങ്ങൾ ലംഘിച്ച് നിയമനം നടത്തിയിരിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരിക്കുന്നു.
ജില്ലാ കൃഷിത്തോട്ടം കോഴയിൽ ജോലിയിൽ പ്രവേശിച്ച് 18 മാസം മാത്രം സർവീസുള്ള ഒരു തൊഴിലാളിയെയാണ് ഇവിടേക്ക് സ്ഥലംമാറ്റം നൽകി നിയമിച്ചിരിക്കുന്നത്. ജില്ലാ ഫാമുകളിൽ ജോലി ചെയ്യുന്ന ജോലിക്കാരിൽ ഏറ്റവും സീനിയറായിട്ടുള്ള തൊഴിലാളികളെയാണ് ഈ വിധം മാറ്റം നൽകി നിയമിക്കേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ ഫാം കോഴയിൽ മാത്രം ഏഴിലധികം പേർ ജോലിയിൽ സീനിയോറിറ്റി ഉള്ളവരും അപേക്ഷകരും ആയിട്ടുള്ളവരെയും പരിഗണിക്കാതെയാണ് ഭരണകക്ഷി യൂണിയന് താല്പര്യമുള്ള,’ സീനിയോറിറ്റി ഇല്ലാത്ത ജൂനിയർ ആയിട്ടുള്ള തൊഴിലാളിക്ക് മണ്ണ് പരിശോധന കേന്ദ്രം കോഴായിൽ ഫാം ലേബർ എന്ന തസ്തികയിൽ നിയമിച്ചിട്ടുള്ളത്. ഈ തസ്തികയിൽ നിയമനം ലഭിയ്ക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിൽ പരാതി നൽകിയ തൊഴിലാളിയ്ക്ക് നിയമനം നൽകാനും നടപടികൾ ആറാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കണം എന്ന ഉത്തരവ് നിലനിൽക്കെയാണ് ഈ അഴിമതി നിയമനം നടത്തിയിട്ടുള്ളത് . ഈ അഴിമതി നിയമനം ഉടൻ പിൻവലിക്കണമന്ന് ജില്ലാ ഫാം തൊഴിലാളികൾ ആവശ്യപ്പെട്ടു.