കോഴഞ്ചേരി: കടപ്ര വരാല് ചാലിനു സമീപം ദുരൂഹ സാഹചര്യത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കടപ്ര കുറക്കടവില് ശശിധരന് നായരുടെ (57) മൃതദേഹമാണ് കണ്ടെത്തിയത്. മുന്‍ എംഎല്‍എ കെ. ശിവദാസന്‍നായരുടെ ഡ്രൈവര്‍ ശ്യാം പ്രസാദിന്റെ പിതാവാണ് ശശിധരന് നായര്‍. ഇവിടെയുള്ള ബദാം മരത്തിന് താഴെ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലത്തിനു തൊട്ടടുത്തായിരുന്നു ഇവരുടെ വീട്. എന്നാല്‍ സാമ്പത്തികപ്രശ്നം കാരണം ഇതു വിറ്റിരുന്നു. കഴുത്തില്‍ കയറുകൊണ്ടു കുരുക്കിട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയത്.
ശശിധരന്റേതെന്ന് കരുതുന്ന മാസ്കും കുറച്ചു രൂപയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കിടന്നതിന് ചുറ്റും പുല്ല് കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്നലെ രാവിലെ സമീപവാസികള്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. തിരുവല്ല ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. അതേസമയം സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കാര്യങ്ങള്‍ പരിശോധിക്കുകയാണന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി പറഞ്ഞു.