കോഴഞ്ചേരി : ഫ്രിഡ്ജിനുള്ളിൽ രക്തകറ അന്വേഷണസംഘം കണ്ടെത്തിയ സാഹചര്യത്തിലാണിത്. 10 കിലോഗ്രാം മനുഷ്യ മാംസമാണ് പിന്നീട് കറിവെച്ച് കഴിക്കാൻ ഫ്രീസറിൽ സൂക്ഷിച്ചത് എന്നാണ് അനുമാനം. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു.
Advertisements
ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ച മാംസമാണ് പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റിയത്. ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്.