കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അംഗീകാരം; പൈതൃക പട്ടികയില്‍ ഇടം നേടി 400 വര്‍ഷം പഴക്കമുള്ള കര്‍ണികാര മണ്ഡപം

കോഴിക്കോട്: സാഹിത്യ നഗരം എന്ന പദവിക്ക് ശേഷം കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അംഗീകാരം. കരിവണ്ണൂര്‍ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കര്‍ണികാര മണ്ഡപം യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടംനേടി.

Advertisements

ക്ഷേത്രത്തിലെ 400 വര്‍ഷം പഴക്കമുള്ള മണ്ഡപത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ അംഗീകാരം നേടുന്ന കേരളത്തിലെ മൂന്നാമത്തെ ക്ഷേത്രമാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തത്ത്വശാസ്ത്ര പ്രകാരം 16 തൂണുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് കര്‍ണികാര മണ്ഡപം. രണ്ടര മാസമെടുത്താണ് മണ്ഡപം പുനര്‍നിര്‍മ്മിച്ചത്. ആര്‍ക്കൈവല്‍ ആൻഡ് റിസര്‍ച് പ്രോജക്‌ട് (ആര്‍പ്പോ) എന്ന സംഘടനയാണ് കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ദിവസങ്ങള്‍ക്ക് മുൻപ് ഏഷ്യ-പസിഫിക് മേഖലയിലെ മികച്ച സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ അവാര്‍ഡ് കര്‍ണികാര മണ്ഡപത്തിന് ലഭിച്ചിരുന്നു. ഏഷ്യ-പസിഫിക് മേഖലയിലെ 12 ഇടങ്ങളാണ് പുരസ്കാരത്തിനായി യുനെസ്കോ പരിഗണിച്ചത്. ഇതിന് മുൻപ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിനും തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് യുനെസ്കോയുടെ അംഗീകാരം ലഭിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.