കോഴിക്കോട്ട് സ്ട്ടറിലെത്തിയ സംഘം ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർച്ച ചെയ്തു : സംഭവം പട്ടാപ്പകൽ കോഴിക്കോട് പന്തീരങ്കാവിൽ

കോഴിക്കോട്: ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർച്ച ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സ്ട്ടറിലെത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർച്ച ചെയ്‌തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേക്കുള്ള റോഡില്‍ വച്ചാണ് കവർച്ച നടന്നത്. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു. ഷിബിൻ ലാല്‍ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കവർച്ചക്ക് ശേഷം കറുത്ത ജൂപിറ്റർ വാഹനത്തില്‍ കയറിപ്പോവുകയായിരുന്നു ഇയാള്‍. ഇയാള്‍ കറുത്ത നിറം അടങ്ങിയ ടി ഷർട്ടാണ് ഉപയോഗിച്ചിരുന്നത്. വാഹനത്തില്‍ കയറുമ്ബോള്‍ മ‍ഞ്ഞ റെയിൻകോട്ടും ധരിച്ചതായി പൊലീസ് പറയുന്നു.

Advertisements

പന്തീരങ്കാവ് സ്വദേശിയാണ് അരവിന്ദ്. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസ് പരിശോധിച്ച്‌ വരികയാണ്. സംഭവം അറിഞ്ഞയുടനെ അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. സംഭവം നടന്ന് അധികസമയം ആവാത്തതിനാല്‍ പൊലീസ് ഇയാളെ പിടികൂടാനായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

Hot Topics

Related Articles