ലഹരിക്കെതിരെ പരാതി നൽകി ; ലഹരി വിരുദ്ധ പ്രവർത്തകനെ ആക്രമിച്ച് മാഫിയ സംഘം

കോഴിക്കോട് : ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മാഫിയ സംഘത്തിനെതിരെ പരാതി നൽകിയ ആളെ ആക്രമിച്ചതായി പരാതി. കട്ടിപ്പാറ വേണാടി സ്വദേശി മുഹമ്മദിനാണ് (51) പരിക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി മാഫിയാ സംഘത്തില്‍പ്പെട്ട മൂന്നുപേർ ചേർന്ന് പ്രദേശത്തെ മസ്ജിദിന്റെ കോമ്ബൗണ്ടില്‍ വച്ച്‌ ആക്രമിക്കുകയായിരുന്നു.

Advertisements

പ്രതികളില്‍ ഒരാളായ പ്രമോദ് എന്നയാളുടെ വീട്ടില്‍ ലഹരി വില്‍പ്പന നടത്തുന്നുണ്ടെന്ന സംശയത്താല്‍ വീട്ടില്‍ എത്തിയ അപരിചിതനെക്കുറിച്ച്‌ കഴിഞ്ഞ 26-ാം തീയ്യതി ലഹരി വിരുദ്ധ സമിതി പോലീസില്‍ അറിയിക്കുകയും, പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം പ്രമോദ് പല തവണ ഫോണില്‍ വിളിച്ച്‌ ഭീഷണി മുഴക്കിയിരുന്നതായി മുഹമ്മദ് പറഞ്ഞു. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ 28-ാം തിയ്യതി താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്റെ പ്രതികാരമായാണ് ബുധനാഴ്ച രാത്രി ഏട്ടു മണിയോടെ പള്ളിയില്‍ നിന്ന് പുറത്തിറങ്ങി നില്‍കകുമ്ബോള്‍ മുഹമ്മദിനു നേരെ അക്രമമുണ്ടായത്. അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന ലിജേഷ് കെ എന്നയാളെ പോലീസ് പിടികൂടി.

Hot Topics

Related Articles