പ്രവാസി മലയാളി തട്ടിപ്പുകാരൻ ഷാനിന് എതിരെ കുറ്റപത്രം സമർപ്പിച്ച് കോട്ടയം വെസ്റ്റ് പൊലീസ്; കുറ്റപത്രം സമർപ്പിച്ചത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ; ജാഗ്രത ന്യൂസിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത് കുറ്റപത്രം സമർപ്പിച്ച കേസ് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ; കേസിലെ പരാതിക്കാരനെതിരെയും കോഴിക്കോട് പൊലീസിന്റെ എഫ്.ഐ.ആർ

കോട്ടയം: പ്രവാസി മലയാളി തട്ടിപ്പുകാരൻ പി.ഷാനിന് എതിരെ കുറ്റപത്രം സമർപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ്. തട്ടിപ്പ് നടത്തണമെന്ന ഉദ്ദേശത്തോടെ കോട്ടയം സ്വദേശിയായ പ്രവാസി മലയാളിയെ കബളിപ്പിച്ച് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഷാനിന് എതിരെ കോട്ടയം വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷാനിന് എതിരെ വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Advertisements

2024 ഓഗസ്റ്റിലുണ്ടായ സംഭവത്തിലാണ് കോട്ടയം വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രവാസി വ്യവസായിയായ പരാതിക്കാരന് നഷ്ടമുണ്ടാകണമെന്ന ഉദ്ദേശത്തോടെ രണ്ട് തവണയായി 70 ലക്ഷത്തോളം രൂപ വാങ്ങിയെടുക്കുകയായിരുന്നു പ്രതിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. വ്യവസായത്തിൽ നിക്ഷേപിച്ചാൽ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പണം വാങ്ങിയത്. തുടർന്ന് പണം തിരികെ നൽകാതെ കബളിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവാസി മലയാളി വ്യവസായി കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയും, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.തുടർന്ന് ഷാനിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇതിന് ശേഷം വിശദമായി അന്വേഷണം നടത്തി ഷാനിന് എതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നുവെന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ ഷാനിന് എതിരെ കുറ്റപത്രം സമർപ്പിച്ച കേസ് റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ജാഗ്രത ന്യൂസ് ലൈവിന് എതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാകുകയാണ് ഇതോടെ. ഇത് കൂടാതെ ഈ കേസിലെ പരാതിക്കാരനായ പ്രവാസി മലയാളി വ്യവസായി, കോട്ടയം സ്വദേശിയും കോഴിക്കോട് ഷാനിന്റെ ഫ്‌ളാറ്റിലെ താമസക്കാരനുമായ റിട്ട.വകുപ്പ് മേധാവി, മറ്റൊരു പ്രവാസി മലയാളി വ്യവസായി എന്നിവർക്കും എതിരെ ഷാനിന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ എഫ്.ഐ.ആറുകളെല്ലാം വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്നതാണ് ഏറെ രസരകരം.

Hot Topics

Related Articles