കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനില്‍കാന്ത് അറിയിച്ചിരുന്നു.
Advertisements
ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആര് അജിത് കുമാര്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. സംഭവത്തെക്കുറിച്ച് നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ട് മറ്റു വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഡിജിപി പറഞ്ഞു.